- 03 May 2012
വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ടെലിവിഷന്‍, ആപ്പിളില്‍ നിന്ന്
വിളിച്ചാല്‍ വിളി കേള്‍ക്കുകയും, പറഞ്ഞാല്‍ അനുസരിക്കുകയും ചെയ്യുന്ന ടെലിവിഷന്റെ കാര്യം ആലോചിച്ചു നോക്കൂ. അത് വയര്‍ലെസ് കൂടിയാണെങ്കിലോ....റിമോര്‍ട്ട് കണ്‍ട്രോളില്‍ ചാനലിന് വേണ്ടി പരതേണ്ട ആവശ്യം വരില്ല, ഏത് ചാനലാണ് വേണ്ടതെന്ന് ടിവിയോട് പറഞ്ഞാല്‍ മതി. കേബിള്‍ കണക്ഷന്റെ പൊല്ലാപ്പുകളുമില്ല.
- 02 May 2012
വെബ്ബ്ഒഎസ് ഓപ്പണ്‍ സോഴ്‌സാകുന്നു
മൊബൈല്‍ പ്ലാറ്റ്‌ഫോമായ വെബ്ബ്ഒഎസ് ഡെവലപ്പര്‍മാര്‍ക്കായി തുറന്നുകൊടുക്കാന്‍ ഹ്യൂലറ്റ് പക്കാര്‍ഡ് (എച്ച് പി) തീരുമാനിച്ചു. ഓപ്പണ്‍ സോഴ്‌സ് മൊബൈല്‍ പ്ലാറ്റ്‌ഫോമായ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് എച്ച് പിയുടെ ഈ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു.
- 01 May 2012
കണ്ണടകള്‍ കണ്ണടകളല്ലാതാകുന്ന കാലം
സൈബര്‍ലോകത്തെ കണ്ണടയിലേക്ക് പറിച്ചുനടാനുദ്ദേശിച്ച് ഗൂഗിളിന്റെ ആവനാഴിയിലൊരുങ്ങുന്ന 'പ്രോജക്ട് ഗ്ലാസ്' സംരംഭത്തെക്കുറിച്ചുള്ള വാര്‍ത്ത അടുത്തയിടെ പുറത്തുവന്നപ്പോഴാണ്, പലരും ഞെട്ടലോടെ ആ സത്യം തിരിച്ചറിഞ്ഞത്-ലോകം 'ഓഗ്‌മെന്റഡ് റിയാലിറ്റി'യിലേക്ക് ചുവടുവെയ്ക്കുകയാണ്.