മലയാളിക്കു രാജ്യാന്തര രസതന്ത്ര പുരസ്കാരം
- Last Updated on 10 May 2012
- Hits: 6
കോട്ടയം• ലണ്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ പുരസ്കാരത്തിനു റാന്നി സ്വദേശി ഡോ. തോമസ് ജോണ്‍ കോലക്കോട്ട് അര്‍ഹനായി. ഇന്‍ഡസ്ട്രി ആന്‍ഡ് ടെക്നോളജി വിഭാഗത്തിലെ മികവിനാണു പുരസ്കാരം.പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് പ്രഫ. സി. എന്‍. ആര്. റാവു, പ്രഫ. ജി. മേത്ത എന്നിവരാണ് ഇന്ത്യയില്‍നിന്നു നേരത്തേ ഈ പുരസ്കാരം
നേടിയിട്ടുള്ളത്. റാന്നി കണ്ടന്‍പേരൂര്‍ തലവടി കാഞ്ഞിരപ്പള്ളി സി. കെ. ജോണിന്റെ മകനായ തോമസ് ജോണ്‍ യുകെ ആസ്ഥാനമായുള്ള ജോണ്സണ് മാതേ മെറ്റല്‍ കെമിക്കല്‍ കന്പനിയില്‍ ഗവേഷണവിഭാഗം തലവനാണ്.