വി.കെ.സിങ്ങിന്റെ ഓഫീസില്‍ സി.ബി.ഐ. സംഘമെത്തി
- Last Updated on 21 April 2012
ന്യൂഡല്‍ഹി: പ്രതിരോധവകുപ്പിന് വാഹനം വാങ്ങുന്നതിനുള്ള കരാറിന് അനുമതി നല്‍കാന്‍ തനിക്ക് 14 കോടി ഇടനിലക്കാര്‍ വാഗ്ദാനം ചെയ്‌തെന്ന പരാതി സംബന്ധിച്ച് അന്വേഷിക്കുന്ന സി.ബി.ഐ. സംഘം കരസേനാമേധാവി ജനറല്‍ വികെ സിങ്ങിനെ ഓഫീസില്‍ സന്ദര്‍ശിച്ച് മൊഴി രേഖപ്പെടുത്തി. സൗത്ത് ബ്ലോക്കിലെ ഓഫീസിലെത്തിയാണ് സിങ്ങിനെ അന്വേഷണ സംഘം
കണ്ടത്.പരാതിയുടെ വിശദാംശങ്ങള്‍ സംഘം ശേഖരിച്ചു.
ഗുണനിലവാരമില്ലാത്ത 600വാഹനങ്ങള്‍ നല്‍കാന്‍ ഇടനിലക്കാര്‍ തനിക്ക് പണം വാഗ്ദാനം ചെയ്‌തെന്നും ഇക്കാര്യം താന്‍ പ്രതിരോധമന്ത്രി എ കെ ആന്‍റണിയെ അറിയിച്ചിരുന്നുവെന്നും സിങ് അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് വിവാദമായിരുന്നു.ഇതേതുടര്‍ന്ന് ആന്‍റണിയാണ് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്.
സൈന്യത്തില്‍നിന്ന് വിരമിച്ച ലഫ്. ജനറല്‍ തേജീന്ദര്‍ സിങ്ങാണ് തന്നെ കൈക്കൂലി വാഗ്ദാനവുമായി സമീപിച്ചതെന്ന് സിങ് പരാതിയില്‍ പറഞ്ഞിരുന്നു. തേജീന്ദര്‍ സിങ് ജനറല്‍ സിങ്ങിനെതിരെ മാനനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും ബാംഗ്ലൂരിലും തിരച്ചില്‍ നടത്തിയ സി.ബി.ഐ. സംഘം, ബി.ഇ.എം.എല്‍. മേധാവി വി.ആര്‍.എസ്. നടരാജനേയും ടെക്ട്ര ഗ്രൂപ്പ് ഉടമസഥന്‍ രവി ഋഷിയേയും ചോദ്യം ചെയ്തിരുന്നു.