ബംഗ്ലാദേശ് സെക്രട്ടേറിയറ്റിന് നേര്‍ക്ക് ബോംബേറ്
- Last Updated on 30 April 2012
- Hits: 2
ധാക്ക: ബംഗ്ലാദേശിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന് നേര്‍ക്ക് അജ്ഞാതരായ അക്രമികള്‍ ബോംബെറിഞ്ഞു. പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ആഹ്വാനം ചെയ്ത സമരത്തിനിടെയാണ് ആക്രമണം നടന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നാല് മണിയോടെ രണ്ട് ബോംബുകളാണ് സെക്രട്ടേറിയറ്റ് വളപ്പില്‍ വീണുപൊട്ടിയത്.
എന്നാല്‍ സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി ഹഖേ തുകു അടിയന്തര യോഗം വിളിച്ചു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവായ ഇല്യാസ് അലിയുടെ തിരോധാനത്തില്‍ പ്രതിഷേധിച്ച് 18 പാര്‍ട്ടികള്‍ അടങ്ങുന്ന സഖ്യം സമരരംഗത്താണ്.