ഇന്‍ഡോറില്‍ ബോട്ടുമുങ്ങി രണ്ട് മലയാളികള്‍ മരിച്ചു
- Last Updated on 30 April 2012
- Hits: 2
ഇന്‍ഡോര്‍: ഇന്‍ഡോറിന് സമീപം മഹേശ്വറില്‍ നര്‍മ്മദ നദിയില്‍ ബോട്ടുമുങ്ങി രണ്ട് മലയാളികള്‍ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു. പത്തനംതിട്ട റാന്നി അയിരൂര്‍ സ്വദേശി സൗരവ് മോഹന്‍, എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി പ്രേംകിരണ്‍ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം കേശവദാസപുരം എസ്.ബി.ഐ ശാഖയിലെ പ്രൊബേഷണറി ഓഫീസറാണ് സൗരവ്.
കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ നിഖില്‍ രാമചന്ദ്രന്‍ എന്ന മലയാളി ഉള്‍പ്പടെ
നാല് പേരുടെ നില ഗുരുതരമാണ്. അഹമ്മദബാദ് സര്‍ക്കിളില്‍ നിന്നും പരിശീലനത്തിനെത്തിയവരെയാണ് കണ്ടെത്താനുള്ളത്. അപകടത്തില്‍ പെട്ടവരെല്ലാം എസ്.ബി.ഐ ജീവനക്കാരാണ്. ഇന്‍ഡോറില്‍ പരിശീലനത്തിനെത്തിയതായിരുന്നു ഇവര്‍. 14 പേര്‍ കയറിയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. എട്ട് പേരെ പ്രദേശവാസികള്‍ രക്ഷപെടുത്തി.
കൊല്ലം സ്വദേശി ബിജോയ് തങ്കപ്പനും രക്ഷപെട്ടവരില്‍ ഉള്‍പ്പെടുന്നു. ബോട്ടിലുണ്ടായിരുന്നവര്‍ കൂട്ടത്തോടെ ഒരു വശത്തേക്ക് മാറിയതാണ് അപകടകാരണമെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച രാത്രി 7.15 ഓടെയായിരുന്നു സംഭവം. എസ്.ബി.ഐയുടെ വിവിധ സര്‍ക്കിളുകളില്‍ നിന്നായി 120 പേരാണ് ഇന്‍ഡോറില്‍ പരിശീലത്തിയത്. ഞായറാഴ്ച അവധിയായതിനാല്‍ സംഘത്തില്‍ നിന്ന് 57 പേര്‍ ബോട്ടിങ്ങിനായി പുറപ്പെടുകയായിരുന്നു.