04March2012

You are here: Home National മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകരുടെ ആക്രമണം

മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകരുടെ ആക്രമണം

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സിവില്‍ കോടതിയ്ക്ക് പുറത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ ഒരുവിഭാഗം അഭിഭാഷകര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ഡി.സി.പി അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. മുന്‍മന്ത്രിയും ഖനി ഉടമയുമായ ജനാര്‍ദ്ദന റെഡ്ഡി കോടതിയില്‍ ഹാജരാകുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

അനധികൃത ഖനനം സംബന്ധിച്ച കേസിലാണ് റെഡ്ഡി കോടതിയില്‍ ഹാജരായത്. അദ്ദേഹത്തിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ കല്ലേറുണ്ടായി. സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ ജ്യോതി പ്രകാശ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു.

Newsletter