05March2012

Breaking News
ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം
ബില്ല് ഫേസ്ബുക്കിലൂടെ എം.എല്‍.എയെ സ്പീക്കര്‍ വിമര്‍ശിച്ചു
യമനില്‍ തീവ്രവാദി ആക്രമണത്തില്‍ 61 പേര്‍ മരിച്ചു
പ്രതിപക്ഷം സഭ വിട്ടു
കോണ്‍ഗ്രസ് ആശങ്കയുടെ മുള്‍മുനയില്‍
റായ്പൂരില്‍നിന്ന് ആയുധ സാമഗ്രികള്‍ പിടിച്ചെടുത്തു
റഷ്യയില്‍ പുചിന് വിജയം
ഇടുക്കിയില്‍ ഭൂചലനം
വെള്ളം, വൈദ്യുതി നിരക്കുകള്‍ കൂട്ടാന്‍ ശുപാര്‍ശ
ലീഗ് ലയനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു
You are here: Home National എന്‍.ആര്‍.എച്ച്.എം. അഴിമതി: കുശ്‌വാഹ അറസ്റ്റില്‍

എന്‍.ആര്‍.എച്ച്.എം. അഴിമതി: കുശ്‌വാഹ അറസ്റ്റില്‍

ന്യൂഡല്‍ഹി: ദേശീയ ഗ്രാമ ആരോഗ്യ പദ്ധതിയുമായി (എന്‍.ആര്‍.എച്ച്.എം.) ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുന്‍ കുടുംബക്ഷേമ മന്ത്രി ബാബു സിങ് കുശ്‌വാഹ, ബി.എസ്.പി. എം.എല്‍.എ. റാം പ്രസാദ് ജയ്‌സ്വാള്‍ എന്നിവരെ സി.ബി.ഐ. അറസ്റ്റുചെയ്തു. യു.പി. നിയമാസഭാ തിരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങളും പൂര്‍ത്തിയായതിന് പിന്നാലെയാണ് അറസ്റ്റ്.

ദേശീയ ഗ്രാമ ആരോഗ്യ ദൗത്യത്തിനായി സംസ്ഥാനത്തിന് അനുവദിച്ച തുകയില്‍ 10, 000 കോടി വെട്ടിച്ചെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ രാഷ്ട്രീയ നേതാക്കളാണ് കുശ്‌വാഹയും ജയ്‌സ്വാളും. ഉന്നത ഉദ്യോഗസ്ഥരടക്കം 10 പേര്‍ നേരത്തേ അറസ്റ്റിലായിരുന്നു.

ചോദ്യം ചെയ്യാനായി സി.ബി.ഐ. ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു ഇരുവരെയും അറസ്റ്റുചെയ്തത്. അഴിമതിയുമായി ബന്ധപ്പെട്ട് നാല് മണിക്കൂറോളം രണ്ടുപേരെയും ചോദ്യം ചെയ്തു. മറ്റൊരു അഴിമതിക്കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ ബി.എസ്.പി.യില്‍ നിന്ന് പുറത്താക്കപ്പെട്ട കുശ്‌വാഹ പിന്നീട് ബി.ജെ.പി.യില്‍ ചേര്‍ന്നിരുന്നു. എന്നാല്‍, ഇവരുടെ അറസ്റ്റ് സി.ബിഐ.യെ കോണ്‍ഗ്രസ് ദുരുപയോഗിക്കുകയാണണെന്നതിന്റെ തെളിവാണെന്ന് ബി.ജെ.പി. വക്താവ് ജഗത് പ്രകാശ് നാഡ കുറ്റപ്പെടുത്തി.

Newsletter