യു. എസില്‍ കൊടുങ്കാറ്റില്‍ 27 പേര്‍ മരിച്ചു
- Last Updated on 03 March 2012
- Hits: 6
ഷിക്കാഗോ: യു.എസിലെ ഇന്ത്യാന, ഓഹിയോ, കെന്റുകി എന്നീ സംസ്ഥാനങ്ങളില്‍ വീശിയ കൊടുങ്കാറ്റില്‍ 27 പേര്‍ മരിച്ചു. ഇന്ത്യാനയില്‍മാത്രം 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കെന്റുകിയില്‍ 12 പേരും ഓഹിയോയില്‍ രണ്ടു പേരുമാണ് മരിച്ചത്.
കനത്ത നാശനഷ്ടങ്ങളുമുണ്ടായി. കാറ്റില്‍ സ്ൂകള്‍ ബസ് വീട്ടിലിടിച്ച് തകര്‍ന്നതായും
ചരക്കുമായി പോയ ട്രക്ക് നദിയിലേയ്ക്ക് തെറിച്ചുവീണതായും ദൃക്‌സാക്ഷികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ പ്രദേശങ്ങളിലെല്ലാം രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.