05March2012

Breaking News
ബില്ല് ഫേസ്ബുക്കിലൂടെ എം.എല്‍.എയെ സ്പീക്കര്‍ വിമര്‍ശിച്ചു
യമനില്‍ തീവ്രവാദി ആക്രമണത്തില്‍ 61 പേര്‍ മരിച്ചു
പ്രതിപക്ഷം സഭ വിട്ടു
കോണ്‍ഗ്രസ് ആശങ്കയുടെ മുള്‍മുനയില്‍
റായ്പൂരില്‍നിന്ന് ആയുധ സാമഗ്രികള്‍ പിടിച്ചെടുത്തു
റഷ്യയില്‍ പുചിന് വിജയം
ഇടുക്കിയില്‍ ഭൂചലനം
വെള്ളം, വൈദ്യുതി നിരക്കുകള്‍ കൂട്ടാന്‍ ശുപാര്‍ശ
ലീഗ് ലയനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു
ഒരു മൃതദേഹം കണ്ടെത്തി; തിരച്ചില്‍ തുടരുന്നു
You are here: Home National ലഫ്. ജനറല്‍ ബിക്രംസിങ് അടുത്ത കരസേനാ മേധാവി

ലഫ്. ജനറല്‍ ബിക്രംസിങ് അടുത്ത കരസേനാ മേധാവി

ന്യൂഡല്‍ഹി: അടുത്ത കരസേനാ മേധാവിയായി ലഫ്. ജനറല്‍ ബിക്രംസിങ്ങിനെ കേന്ദ്രം പ്രഖ്യാപിച്ചു. ജനറല്‍ വി.കെ. സിങ്ങിന്റെ പിന്‍ഗാമിയായാണ് നിയമനം. പ്രായവിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ജനറല്‍ വി.കെ. സിങ് വിരമിക്കുന്ന മെയ് 31-ന് ബിക്രംസിങ് ചുമതലയേല്‍ക്കും. 59-കാരനായ ബിക്രംസിങ്ങിന് 2014 ആഗസ്ത് വരെ കാലാവധിയുണ്ട്.

സാധാരണ അറുപത് ദിവസം മുമ്പാണ് സേനാമേധാവികളുടെ നിയമനം പ്രഖ്യാപിക്കാറ്. എന്നാല്‍, ഇത്തവണ 90 ദിവസം മുമ്പാണ് പ്രഖ്യാപനം. നിലവിലെ കരസേനാ കമാന്‍ഡര്‍മാരില്‍ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ബിക്രംസിങ്.

തന്റെ ജനനത്തീയതി 1950-നു പകരം 1951 ആയി കണക്കാക്കണമെന്നും അടുത്ത ഏപ്രില്‍ വരെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കണമെന്നും കാട്ടി കേന്ദ്രവുമായി നിയമപ്പോരാട്ടം നടത്തി ജനറല്‍ വി.കെ. സിങ് പരാജയപ്പെട്ട സാഹചര്യത്തില്‍ പുതിയ മേധാവിയുടെ പ്രഖ്യാപനം ആകാംക്ഷയോടെയാണ് കാത്തിരുന്നത്.

കശ്മീരിലെ വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നിരുന്നുവെങ്കിലും ബിക്രംസിങ്ങിന്റെ നിയമനവുമായി കേന്ദ്രം മുന്നോട്ടുപോവുകയായിരുന്നു. 1972-ല്‍ സിഖ് ലൈറ്റ് ഇന്‍ഫന്‍ട്രി റെജിമെന്‍റില്‍ കമ്മീഷന്‍ ചെയ്ത ബിക്രംസിങ് 40 വര്‍ഷത്തെ സേവനത്തിനിടയില്‍ പല സുപ്രധാനചുമതലകളും വഹിച്ചിട്ടുണ്ട്. തീവ്രവാദം ശക്തമായ കാലത്ത് ശ്രീനഗര്‍ ആസ്ഥാനമായ 15 കോറിന്റെ കമാന്‍ഡറായിരുന്നു.

Newsletter