കരുണാനിധിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വീടുകളില്‍ റെയ്ഡ്
- Last Updated on 02 March 2012
ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് അധികൃതര്‍ റെയ്ഡ് നടത്തി. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയെ തുടര്‍ന്നാണിത്. പാണ്ഡ്യന്‍, ഗണേശന്‍, വിനോദന്‍ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. ഇവരില്‍നിന്ന് വീടും ഭൂമിയും വാങ്ങിയ ഏതാനും പേരുടെ വീടുകളിലും റെയ്ഡ് നടത്തിയെന്ന്
അധികൃതര്‍ പറഞ്ഞു.
ഡി.എം.കെയില്‍പ്പെട്ട തമിഴ്‌നാട്ടിലെ മിക്ക നേതാക്കളും മുന്‍ മന്ത്രിമാരും എം.എല്‍.എമാരും പോലീസിന്റെയോ വിജിലന്‍സിന്റെയോ അന്വേഷണം നേരിടുകയാണ്. അനധികൃത സ്വത്ത് സമ്പാദനം, ഭൂമി കൈയ്യേറ്റം തുടങ്ങിയ പരാതികളാണ് ഇവര്‍ക്കെതിരെയുള്ളത്. ഏപ്രിലില്‍ എ.ഐ.ഡി.എം.കെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് ഡി.എം.കെ നേതാക്കള്‍ക്കെതിരെ വ്യാപകമായ നടപടി തുടങ്ങിയത്.