ജൂതപ്പള്ളികള്‍ക്കുനേരെ ബോംബേറ്: ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍
- Last Updated on 04 March 2012
- Hits: 4
ന്യൂയോര്‍ക്ക്:യു.എസ്സിലെ ന്യൂജഴ്‌സിയിലുള്ള രണ്ടു ജുതപ്പള്ളികള്‍ക്കുനേരെ ബോംബെറിഞ്ഞ കേസില്‍ ഇന്ത്യന്‍ വംശജന്‍ പിടിയിലായി. 19 കാരനായ ആകാശ് ദലാലാണ് അറസ്റ്റിലായത്.
റുതര്‍ഫോഡിലെയും പരാമസിലെയും ജൂതപ്പള്ളികളില്‍ കഴിഞ്ഞ ജനവരിയിലാണ്
സ്‌ഫോടനം നടന്നത്. കൊലപാതകശ്രമത്തിനും പക്ഷപാതപരമായ ഇടപെടലിനുമാണ് ദലാലിനെതിരെ കേസെടുത്തത്.
ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ദലാലിന്റെ സഹപാഠിയായ അന്‍േറാണിയോ ഗ്രാസിയാനോയെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. സ്‌ഫോടകവസ്തുക്കളുണ്ടാക്കാന്‍ ഇയാളെ സഹായിച്ചത് ദലാലാണെന്നാണ് ആരോപണം. അന്‍േറാണിയോ ജൂതവിരോധിയാണെന്ന് അധികൃതര്‍ പറഞ്ഞു. ദലാലിനു തിങ്കളാഴ്ച കുറ്റപത്രം നല്‍കും.