കെട്ടിട നിര്‍മാണത്തിന് മാര്‍ഗരേഖ
- Last Updated on 02 March 2012
ന്യൂഡല്‍ഹി: കേരളത്തില്‍ 15 മീറ്ററിലധികം ഉയരമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കി. കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ അഗ്നിശമന സേനയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും അനുമതി വേണം. വര്‍ഷത്തിലൊരിക്കല്‍ അഗ്നിശമനസേനയുടെ മോക്ക്ഡ്രില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കേന്ദ വനം പരിസ്ഥിതി മന്ത്രാലയമാണ് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്. കേരളത്തില്‍ ഇതുസംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയം പരിശോധന നടത്തിയിരുന്നു.