ഇറാനില്‍ അഹമ്മദിനെജാദിന്റെ എതിരാളികള്‍ മുന്നേറുന്നു
- Last Updated on 04 March 2012
- Hits: 3
ടെഹ്‌റാന്‍: ഇറാന്‍ പാര്‍ലമെന്‍റിലേക്ക് വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ, പ്രസിഡന്‍റ് മഹമൂദ് അഹമ്മദിനെജാദിന്റെ എതിരാളികള്‍ മുന്നേറുന്നു.
പരിഷ്‌കരണവാദികള്‍ വിട്ടുനിന്ന തിരഞ്ഞെടുപ്പില്‍, രാജ്യഭരണം കൈയാളുന്ന
യാഥാസ്ഥിതികപക്ഷത്തിനുള്ളിലെ ചേരികള്‍ തമ്മിലാണ്പ്രധാനമായും ഏറ്റുമുട്ടിയത്. രാജ്യത്തിന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തൊള്ള ഖമീനിയോടു കൂറു പുലര്‍ത്തുന്നവര്‍ മുന്നേറുന്നതായാണ് ലഭ്യമായ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
290 അംഗ പാര്‍ലമെന്‍റിലെ 189 സീറ്റുകളിലെ ഫലം അറിവായപ്പോള്‍ 97 എണ്ണം ഖമീനി അനുകൂലികള്‍ നേടി. പൂര്‍ണഫലം ഞായറാഴ്ചയോടെ അറിവാകും. 67 ശതമാനമായിരുന്നു പോളിങ്.