05March2012

Breaking News
ബില്ല് ഫേസ്ബുക്കിലൂടെ എം.എല്‍.എയെ സ്പീക്കര്‍ വിമര്‍ശിച്ചു
യമനില്‍ തീവ്രവാദി ആക്രമണത്തില്‍ 61 പേര്‍ മരിച്ചു
പ്രതിപക്ഷം സഭ വിട്ടു
കോണ്‍ഗ്രസ് ആശങ്കയുടെ മുള്‍മുനയില്‍
റായ്പൂരില്‍നിന്ന് ആയുധ സാമഗ്രികള്‍ പിടിച്ചെടുത്തു
റഷ്യയില്‍ പുചിന് വിജയം
ഇടുക്കിയില്‍ ഭൂചലനം
വെള്ളം, വൈദ്യുതി നിരക്കുകള്‍ കൂട്ടാന്‍ ശുപാര്‍ശ
ലീഗ് ലയനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു
ഒരു മൃതദേഹം കണ്ടെത്തി; തിരച്ചില്‍ തുടരുന്നു
You are here: Home National സമാജ്‌വാദി പാര്‍ട്ടിക്ക് മുന്‍തൂക്കമെന്ന് എക്‌സിറ്റ് പോള്‍

സമാജ്‌വാദി പാര്‍ട്ടിക്ക് മുന്‍തൂക്കമെന്ന് എക്‌സിറ്റ് പോള്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് എക്‌സിറ്റ് പോള്‍. ശനിയാഴ്ച അവസാനവട്ട വോട്ടെടുപ്പ് പൂര്‍ത്തിയായശേഷം വിവിധ ടി.വി. ചാനലുകള്‍ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ പ്രവചനങ്ങളിലെല്ലാം സമാജ്‌വാദി പാര്‍ട്ടിയാണ് ഒന്നാംസ്ഥാനത്ത്. മറ്റ് പ്രവചനങ്ങള്‍ തൂക്കുനിയമസഭയ്ക്ക് സാധ്യത കല്‍പ്പിക്കുമ്പോള്‍, മുലായംസിങ്ങിന്റെ പാര്‍ട്ടി കേവല ഭൂരിപക്ഷം നേടുമെന്നാണ്

സി.എന്‍.എന്‍.-ഐ.ബി.എന്‍. ടി.വി.യുടെ എക്‌സിറ്റ് പോള്‍ ഫലം. തിരഞ്ഞെടുപ്പ് വിശകലനപഠനരംഗത്തെ വിദഗ്ധനായ യോഗേന്ദ്ര യാദവും സംഘവും നടത്തിയ ഈ എക്‌സിറ്റ് പോളനുസരിച്ച് ബി.എസ്.പി. രണ്ടാംസ്ഥാനത്തും ബി.ജെ.പി. മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. വോട്ടുശതമാനത്തില്‍ കോണ്‍ഗ്രസ് നാലാംസ്ഥാനത്താണ്. 
ശനിയാഴ്ച വോട്ടെടുപ്പ് നടന്ന ഗോവയിലും ഉത്തര്‍പ്രദേശിലെ 60 മണ്ഡലങ്ങളിലും നടത്തിയ എക്‌സിറ്റ് പോള്‍ ഫലപ്രവചനങ്ങള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം, സ്റ്റാര്‍ ന്യൂസിന്റെ എക്‌സിറ്റ് പോള്‍ സമാജ്‌വാദി പാര്‍ട്ടിക്ക് 160 സീറ്റ് കിട്ടുമെന്ന് പ്രവചിക്കുന്നു. സി.എന്‍.എന്‍. എക്‌സിറ്റ് പോള്‍ പ്രകാരം ഉത്തരാഖാണ്ഡില്‍ കോണ്‍ഗ്രസ്സാണ് സര്‍ക്കാറുണ്ടാക്കുക.
പഞ്ചാബില്‍ അകാലിസഖ്യവും കോണ്‍ഗ്രസ്സും ഏതാണ്ട് സമനിലയിലാണ്. 60 സീറ്റുള്ള മണിപ്പുരില്‍ 24 മുതല്‍ 32 വരെ സീറ്റുനേടി കോണ്‍ഗ്രസ് മുന്നിലെത്തുമെന്നാണ് സി.എന്‍.എന്‍. പ്രവചനം. സംസ്ഥാനത്ത് കോണ്‍ഗ്രസ്സും തൃണമൂല്‍ കോണ്‍ഗ്രസ്സും ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കുമെന്നാണ് ഇവരുടെ പ്രവചനം.

Newsletter