വയനാട്ടില്‍ കടുവ കെണിയില്‍ കുടുങ്ങി
- Last Updated on 26 March 2012
- Hits: 9
വയനാട്: കൃഷ്ണഗിരിയിലെ കാപ്പിത്തോട്ടത്തില്‍ വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ കടുവ കുടുങ്ങി. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. അടക്കമുളള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കടുവയെ കൊണ്ടുപോയി. മുത്തങ്ങയിലെ ഉള്‍വനത്തില്‍ കടുവയെ വിടുമെന്ന് അധികൃതര്‍ പറഞ്ഞു. കൃഷ്ണഗിരിയിലെ രാമഗിരി മേഖലയില്‍ രണ്ടാഴ്ച്ചയായി കടുവയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് അധികൃതര്‍ കെണി വെച്ചത്.