- 10 February 2012
കോട്ടയത്ത് സ്വകാര്യബസ്സുകളുടെ മിന്നല്‍പ്പണിമുടക്ക്
കോട്ടയം: ബസ്സ് ജീവനക്കാരനെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് കോട്ടയത്ത് സ്വകാര്യബസ്സ് ജീവനക്കാരുടെ മിന്നല്‍പ്പണിമുടക്ക്.
നാട്ടകം ഗവ. കോളേജിലെ വിദ്യാര്‍ഥികളാണ് 'വിജയലക്ഷ്മി'
Read more...
- 06 February 2012
സൂര്യനെല്ലി പെണ്‍കുട്ടി അറസ്റ്റില്‍
ചങ്ങനാശ്ശേരി: വഞ്ചനാക്കേസില്‍ സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി വാണിജ്യ നികുതി ഓഫീസില്‍ ജോലിയിലിരിക്കെ നടത്തിയ സാമ്പത്തിക്രമക്കേടിലാണ് അറസ്റ്റ്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അവര്‍ 2,26,020 രൂപ തിരിച്ചടച്ചിരുന്നു. എന്നാല്‍ വഞ്ചനാക്കുറ്റം നിലനില്‍ക്കുന്നതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
- 05 February 2012
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ വിട്ടുവീഴ്ചയില്ല - കെ.എം.മാണി
കോട്ടയം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇതുവരെയുള്ള നിലപാടുകളില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടുപോകുന്ന പ്രശ്‌നമില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി വ്യക്തമാക്കി. കോട്ടയത്ത് പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിനു മുമ്പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോകുന്നതില്‍ പാര്‍ട്ടിക്ക് അതൃപ്തിയുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഈ സമീപനം ശരിയല്ല. കേരളത്തിന്റെ സുരക്ഷ ഇതുവരെ ഉറപ്പാക്കിയിട്ടില്ല. പുതിയ ഡാം നിര്‍മ്മിക്കുന്നതിന് പാരിസ്ഥിതിക അനുമതി ഉടന്‍ നല്‍കണം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര പരിസ്ഥിതി മന്ത്രിക്കും നിവേദനം നല്‍കും. ഡാം നിര്‍മ്മിക്കാന്‍ ബജറ്റില്‍ പണം ഉള്‍പ്പെടുത്തും.
മന്ത്രി പി.ജെ.ജോസഫും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. രാത്രി ഒമ്പതരയോടെയാണ് കോട്ടയത്ത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ യോഗം ആരംഭിച്ചത്.
- 09 February 2012
ട്രെയിനില്‍ വീണ്ടും ഒറ്റക്കയ്യന്‍, പോലീസ് പിടികൂടി
കോട്ടയം: എറണാകുളം- കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍ അതിക്രമിച്ചു കടന്ന ഒറ്റക്കയ്യന്‍ യുവാവിനെ പോലീസ് പിടികൂടി.
ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ കയറിക്കൂടിയ യുവാവ് സ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചു. ബഹളം വെച്ച സ്ത്രീകള്‍ അപായച്ചങ്ങല
Read more...
- 05 February 2012
അന്ത്യ അത്താഴം വികലമായി ചിത്രീകരിച്ചത് നിന്ദ: മുഖ്യമന്ത്രി
കോട്ടയം: അന്ത്യ അത്താഴത്തെ സി.പി.എം വികലമായി ചിത്രീകരിച്ചത് ദൈവനിന്ദയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സി.പി.എം ഖേദം പ്രകടിപ്പിക്കണം. യേശുവിനെ വിപ്ലവകാരിയെന്ന് വിശേഷിപ്പിച്ച സി.പി.എം ഇപ്പോള്‍ നിന്ദിച്ചിരിക്കുന്നു. യേശുവിന്റെ പ്രതിപുരുഷന്മാരെ നികൃഷ്ട ജീവികളെന്ന് വിശേഷിപ്പിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ മറ്റുപലതും പറയുന്നത്. സി.പി.എം എപ്പോഴും സ്വീകരിക്കുന്ന സമീപനം ഇതാണ്.
പ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) തിരുവനന്തപുരത്ത് സ്ഥാപിച്ച ഫ്ലെക്‌സ് ബോര്‍ഡിലാണ് ഡാവിഞ്ചിയുടെ ചിത്രമായ അന്ത്യ അത്താഴം മോര്‍ഫ് ചെയ്ത് ഉപയോഗിച്ചത്. വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബോര്‍ഡുകള്‍ എടുത്തു മാറ്റിയിരുന്നു. ചിത്രം മോര്‍ഫ് ചെയ്തതിനെതിരെ കെ.സി.ബി.സിയും സീറോ മലബാര്‍ സഭയും രംഗത്തു വന്നിരുന്നു.