ആരോപണം തെളിയിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളി
- Last Updated on 11 March 2012
കോട്ടയം: എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ ആര് സെല്‍വരാജിന് പണം നല്‍കിയെന്ന ആരോപണം തെളിയിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെയും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സെല്‍വരാജ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്കാന് സി.പി.എമ്മിന് കഴിയുന്നില്ല. ഈ അവസ്ഥ മറച്ചുവയ്ക്കാനാണ് കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിക്കുന്നത്. തന്റെ വീട്ടില്‍വച്ച് പണം നല്‍കിയെന്ന ആരോപണം സി.പി.എം തെളിയിക്കണം. പണം നല്‍കുന്നത് ഒക്കെ തെളിയിക്കാന്‍ ഇപ്പോള്‍ ആധുനിക സംവിധാനങ്ങളുണ്ട്. അവ ഉപയോഗിച്ച് ആരോപണം തെളിയിക്കാന്‍ പിണറായിയും വി.എസ്സും തയ്യാറാകണമെന്ന് അദ്ദേഹം കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.