നാരായണപ്പണിക്കര്‍ക്ക് അന്ത്യാഞ്ജലി
- Last Updated on 01 March 2012
ചങ്ങനാശ്ശേരി: അഡ്വ. പി.കെ. നാരായണപ്പണിക്കര്‍ക്ക് അന്ത്യാഞ്ജലി. വൈകീട്ട് 5 ന് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌ക്കരിച്ചു. മന്ത്രിമാരുള്‍പ്പടെ നിരവധി പ്രമുഖര്‍ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.10ന് ചങ്ങനാശ്ശേരി, വാഴപ്പള്ളിയിലെ വസതിയായ ലക്ഷ്മി ബംഗ്ലാവിലായിരുന്നു അന്ത്യം.
പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം കലശലായതിനെത്തുടര്‍ന്ന് കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് പെരുന്ന എന്‍.എസ്.എസ്. മെഡിക്കല്‍ മിഷന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്ന് മടങ്ങിയെത്തിയെങ്കിലും ആരോഗ്യനില തൃപ്തികരമായിരുന്നില്ല.
അന്ത്യസമയത്ത് മക്കളും മരുമക്കളും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും സമീപത്തുണ്ടായിരുന്നു.