സമ്മേളനത്തിലെ വിമര്‍ശനം സ്വാഭാവികമെന്ന് വി.എസ്.
- Last Updated on 08 February 2012
- Hits: 21
കൊല്ലം: സി.പി.എം. സംസ്ഥാന സമ്മേളനത്തിലെ സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനവും സ്വയംവിമര്‍ശനവും ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണെന്ന് വി.എസ്.അച്യുതാനന്ദന്റെ പ്രതികരണം. എന്നാല്‍ സംഘടനാ റിപ്പോര്‍ട്ട് വിതരണം
ചെയ്തവരും അത് വാര്‍ത്തയാക്കിയവരുമാണ് ഇതിന് മറുപടി പറയേണ്ടതെന്നും വി.എസ്. പറഞ്ഞു. വിമര്‍ശനമുണ്ടെങ്കില്‍ പഠിച്ച ശേഷം പ്രതികരിക്കും.
മാധ്യമങ്ങള്‍ക്ക് എന്തും എഴുതാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇത് സംബന്ധിച്ച വിവാദങ്ങള്‍ വരും പോകുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം.-സി.പി.ഐ തര്‍ക്കം സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് ഇടത് ഐക്യത്തിന് ഒരു കോട്ടവും തട്ടിയില്ലെന്നായിരുന്നു വി.എസിന്റെ മറുപടി. സി.പി.ഐ. സംസ്ഥാന സമ്മേളനത്തിലെ ഒരു സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്.