കാലാവധി തീരാന്‍ മണിക്കൂറുകള്‍: തടവുകാരന് ജയില്‍ചാടി
- Last Updated on 04 May 2012
- Hits: 2
കണ്ണൂര്‍: ശിക്ഷാ കാലാവധി തീരാന്‍ വെറും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ തടവുകാരന് ജയില്‍ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന് പിണറായി സ്വദേശി ഇബ്രാഹിമാണ് ജയില്‍ചാടിയത്. ഇയാളെ പിന്നീട് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പോലീസ് പിടികൂടി.
രാവിലെ ജോലി ചെയ്യാനായി ലോക്കപ്പില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ ഇബ്രാഹിം പുറത്തേക്ക് ഓടിപ്പോകുകയായിരുന്നു. ഭാര്യയ്ക്ക് ജീവനാംശം നല്‍കാത്ത കേസിലാണ് ഇബ്രാഹിം ജയിലിലെത്തിയത്. രണ്ട് മാസത്തേക്കായിരുന്നു കുടുംബക്കോടതിയുടെ ശിക്ഷ. ശനിയാഴ്ച്ചയാണ് കാലാവധി തീരുന്ന ദിവസം.