26May2012

Breaking News
മുല്ലപ്പെരിയാര്‍ ഡാം ദുര്‍ബല പ്രദേശത്തെന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌
'ഓപ്പറേഷ'നിടെ കൂരാപ്പന്‍ പതറി; മൂന്നുപേര്‍ വെട്ടി, ടി.കെ. നേതൃത്വംനല്‍കി
അഞ്ച് കുട്ടികള്‍ ചാലിയാറില്‍ മുങ്ങി മരിച്ചു
‘ജിന്നുകളെ’ കാണാനെത്തിയ സൗദി യുവാക്കള്‍ പിടിയിലായി
മുല്ലപ്പെരിയാറിന്റെ ബോര്‍ഹോള്‍ അടയ്ക്കാന്‍ തമിഴ്‌നാടിന്റെ ശ്രമം
ഏരിയാകമ്മിറ്റി ഓഫീസില്‍ ഗൂഢാലോചന നടന്നു
സി.പി.എമ്മിന്റെ സാമ്പത്തിക ഉറവിടങ്ങളും അന്വേഷിക്കുന്നു
ഇന്ത്യയുടെ നിലപാട് കടല്‍ക്കൊള്ള തടയുന്നതിന് തടസ്സമെന്ന് ഇറ്റലി
You are here: Home Kerala Kannur കാലാവധി തീരാന്‍ മണിക്കൂറുകള്‍: തടവുകാരന്‍ ജയില്‍ചാടി

കാലാവധി തീരാന്‍ മണിക്കൂറുകള്‍: തടവുകാരന്‍ ജയില്‍ചാടി

കണ്ണൂര്‍: ശിക്ഷാ കാലാവധി തീരാന്‍ വെറും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ തടവുകാരന്‍ ജയില്‍ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ പിണറായി സ്വദേശി ഇബ്രാഹിമാണ് ജയില്‍ചാടിയത്. ഇയാളെ പിന്നീട് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പോലീസ് പിടികൂടി. 

രാവിലെ ജോലി ചെയ്യാനായി ലോക്കപ്പില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ ഇബ്രാഹിം പുറത്തേക്ക് ഓടിപ്പോകുകയായിരുന്നു. ഭാര്യയ്ക്ക് ജീവനാംശം നല്‍കാത്ത കേസിലാണ് ഇബ്രാഹിം ജയിലിലെത്തിയത്. രണ്ട് മാസത്തേക്കായിരുന്നു കുടുംബക്കോടതിയുടെ ശിക്ഷ. ശനിയാഴ്ച്ചയാണ് കാലാവധി തീരുന്ന ദിവസം.

Newsletter