മുസ്‌ലിം ലീഗ് തിരഞ്ഞെടുപ്പ് യോഗത്തില്‍ സംഘര്‍ഷം
- Last Updated on 24 March 2012
- Hits: 7
കണ്ണൂര്‍: മുസ്‌ലിം ലീഗിന്റെ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കാനായി ചേര്‍ന്ന യോഗത്തില്‍ സംഘര്‍ഷം. ഔദ്യോഗിക പാനലിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. പ്രസിഡന്‌റിനെയും സെക്രട്ടറിയെയും നിലനിര്‍ത്താനുള്ള തീരുമാനമാണ് സംഘര്‍ഷത്തിലെത്തിയത്. ഇതേ തുടര്‍ന്ന് തീരുമാനം സംസ്ഥാന സമിതിക്ക് വിട്ടു. നിരീക്ഷകനായി എത്തിയ ലീഗ് നേതാവ്
പി.കെകെ.ബാവയെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. രണ്ട് ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു.