26May2012

Breaking News
മുല്ലപ്പെരിയാര്‍ ഡാം ദുര്‍ബല പ്രദേശത്തെന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌
'ഓപ്പറേഷ'നിടെ കൂരാപ്പന്‍ പതറി; മൂന്നുപേര്‍ വെട്ടി, ടി.കെ. നേതൃത്വംനല്‍കി
അഞ്ച് കുട്ടികള്‍ ചാലിയാറില്‍ മുങ്ങി മരിച്ചു
‘ജിന്നുകളെ’ കാണാനെത്തിയ സൗദി യുവാക്കള്‍ പിടിയിലായി
മുല്ലപ്പെരിയാറിന്റെ ബോര്‍ഹോള്‍ അടയ്ക്കാന്‍ തമിഴ്‌നാടിന്റെ ശ്രമം
ഏരിയാകമ്മിറ്റി ഓഫീസില്‍ ഗൂഢാലോചന നടന്നു
സി.പി.എമ്മിന്റെ സാമ്പത്തിക ഉറവിടങ്ങളും അന്വേഷിക്കുന്നു
ഇന്ത്യയുടെ നിലപാട് കടല്‍ക്കൊള്ള തടയുന്നതിന് തടസ്സമെന്ന് ഇറ്റലി
You are here: Home Kerala Alappuzha മണ്ഡല വികസനം: കോടികള്‍ അനുവദിച്ചത് വിവാദമാകുന്നു

മണ്ഡല വികസനം: കോടികള്‍ അനുവദിച്ചത് വിവാദമാകുന്നു

ആലപ്പുഴ: സി.പി.എമ്മിലെ എ.എം. ആരിഫ് എം.എല്‍.എ.യുടെ നിയോജകമണ്ഡലമായ അരൂരില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ 151 കോടി രൂപ വികസനപ്രവര്‍ത്തനത്തിന് അനുവദിച്ചതിനെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ വിവാദം. ഇതേ മണ്ഡലത്തില്‍ പ്രതിരോധവകുപ്പിന്റെ വന്‍ പദ്ധതിക്ക് കേന്ദ്രമന്ത്രി എ.കെ. ആന്‍റണിയും മുന്‍കൈ എടുക്കുന്നുണ്ട്. ഒരു വിഭാഗം സി.പി.എമ്മുകാര്‍ ഇത്

സംശയത്തോടെയാണ് കാണുന്നത്. നെയ്യാറ്റിന്‍കര എം.എല്‍.എ. യായിരുന്ന സെല്‍വരാജിന്റെ വഴിക്ക് എ.എം. ആരിഫും പോകുമോ എന്നാണ് ഉത്കണ്ഠ. കഴിഞ്ഞ ദിവസം ഒരു ടി.വി. ചാനലില്‍ എ.എം. ആരിഫിന്റെ അഭിമുഖം വന്നതോടെ വിവാദം ചൂടുപിടിച്ചു.

എന്നാല്‍ ചാനല്‍ അഭിമുഖം തന്നെ അപകീര്‍ത്തിപ്പെടുത്താനുദ്ദേശിച്ചാണെന്നാരോപിച്ച് ആരിഫ്, അതിന്റെ ലേഖകനും എഡിറ്റര്‍ക്കുമെതിരെ വക്കീല്‍നോട്ടീസയച്ചിരിക്കുകയാണ്.

ജില്ലയില്‍ തോമസ് ഐസക്, ജി. സുധാകരന്‍ അടക്കമുള്ള സി.പി.എം. എം.എല്‍.എ.മാര്‍ക്ക് കിട്ടാത്ത പരിഗണന എ.എം. ആരിഫിന് യു.ഡി.എഫ്. സര്‍ക്കാരില്‍നിന്ന് ലഭിച്ചതാണ് വിവാദത്തിനടിസ്ഥാനം. തുറവൂര്‍-പമ്പ പാതയ്ക്കായിട്ടാണ് 151 കോടി രൂപ അനുവദിച്ചത്.

സ്ഥലം എം.പി. കൂടിയായ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിന്റെ ശ്രമം ഇതിനു പിന്നിലുണ്ടെന്ന് കോണ്‍ഗ്രസ്സുകാര്‍ അവകാശപ്പെടുന്നു. കെ.എം. മാണിയുടെ മണ്ഡലത്തിനും താല്പര്യമുള്ള പദ്ധതിയായതിനാല്‍ അദ്ദേഹത്തിന്റെ സഹായമുണ്ടായിട്ടുണ്ടെന്ന് ആരിഫ് പറയുന്നു. നേട്ടം പറഞ്ഞ് ആരിഫിന്റെ പടവുമായി മണ്ഡലത്തിലുടനീളം ബോര്‍ഡുകള്‍ നിരന്നിട്ടുണ്ട്.

കോണ്‍ഗ്രസ്സുകാരിലൊരുവിഭാഗം തനിക്കെതിരെ തിരിഞ്ഞപ്പോള്‍ അവരെ അനുനയിപ്പിക്കാന്‍ ആരിഫ്‌കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ സഹായവും തേടി. പ്രതിരോധവകുപ്പിന്റെ പദ്ധതിക്ക് എ.കെ. ആന്‍റണിയെ കണ്ടു. ഇതെല്ലാം കാണുമ്പോള്‍ യു.ഡി.എഫ്. നേതാക്കളുമായുള്ള സി.പി.എം. എം.എല്‍.എ.യുടെ ബന്ധം അതിരുവിടുന്നുണ്ടോ എന്നാണ് ഇടതുപാളയത്തില്‍ നില്‍ക്കുന്നവരില്‍ ഒരുവിഭാഗത്തിന്റെ സംശയം. ഇടതുഭരണത്തില്‍ ശ്രമിച്ചിട്ടും യു.ഡി.എഫ്. കാലത്താണ് തുറവൂര്‍ പാതക്ക് പണം കിട്ടിയതെന്ന ആരിഫിന്റെ ചാനല്‍ പരാമര്‍ശം ഒരു വിഭാഗം സി.പി.എം. നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. സി.പി.എം. സംസ്ഥാന സമ്മേളന പ്രതിനിധിയാക്കാത്തതിനെതിരെ ആരിഫ് ചാനലിനോട് പ്രതികരിച്ചത് ശരിയായില്ലെന്ന അഭിപ്രായവുമുണ്ട്. 

25ന് അരൂരില്‍ ആരിഫ് സംഘടിപ്പിക്കുന്ന വികസന സെമിനാറില്‍ കോണ്‍ഗ്രസ്സുകാര്‍ വിട്ടുനില്‍ക്കുകയാണ്. തന്നെ യു.ഡി.എഫിനോട് ബന്ധിപ്പിക്കുവാനുള്ള ശ്രമം ദുഷ്ടലാക്കോടെയാണെന്നുള്ളതിന് ഇതുതന്നെ തെളിവാണെന്ന് എം.എല്‍.എ. പറയുന്നു. 16 വര്‍ഷമായി സി.പി.എം. ജില്ലാ കമ്മിറ്റിയംഗമാണ് താന്‍. എല്‍.ഡി.എഫ്. പിന്തുണയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരത്തിന്റെ ഫലമായാണ് വീണ്ടും എം.എല്‍.എ.യായതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

പ്രമുഖ നേതാക്കളെയെല്ലാം ബന്ധപ്പെട്ട് സി.പി.എമ്മിനോടുള്ള കൂറ് വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ് ആരിഫ്.

Newsletter