കുട്ടനാട് പാക്കേജ്: എം.എസ് സ്വാമിനാഥന്‍ കുട്ടനാട്ടില്‍
- Last Updated on 17 April 2012
ആലപ്പുഴ: കുട്ടനാട് പാക്കേജിന്റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഡോ. എം.എസ് സ്വാമിനാഥന്റെ കുട്ടനാട് സന്ദര്‍ശനം തുടങ്ങി.
കൈനകരിയില്‍ നിന്നും യാത്രതുടങ്ങിയ സംഘം ആര്‍, സി ബ്ലോക്കുകളില്‍ സന്ദര്‍ശനം നടത്തും.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നാട്ടുകാരുടെ അഭിപ്രായവും സംഘം തേടും. ജലസേചനവകുപ്പ്, കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.