24May2012

Breaking News
ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ 31 വരെ
ഇന്ന് ഹര്‍ത്താല്‍
അമേരിക്കന്‍ വിമാനഭാഗങ്ങളില്‍ ചൈനീസ് വ്യാജന്‍
ഉസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33വര്‍ഷം തടവ്
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
You are here: Home Kerala Pathanamthitta വിദ്യാര്‍ഥിയെ കഴുത്തറത്തുകൊന്ന കേസില്‍ സഹപാഠി അറസ്റ്റില്‍

വിദ്യാര്‍ഥിയെ കഴുത്തറത്തുകൊന്ന കേസില്‍ സഹപാഠി അറസ്റ്റില്‍

മുട്ടാര്‍: പത്താംക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ സഹപാഠിയെ പോലീസ് അറസ്റ്റുചെയ്തു.

തിരുവല്ല ചാത്തങ്കരി നമ്‌നശ്ശേരില്‍ മന്നത്തുപറമ്പില്‍ വര്‍ഗീസ് മാത്യു (പൊന്നച്ചന്‍)വിന്റെ മകന്‍ ലെജിന്‍ വര്‍ഗീസ് (14) ആണ് കൊല്ലപ്പെട്ടത്.

ഇരുവരും മുട്ടാര്‍ സെന്‍റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.

കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ ക്ലാസില്‍ വര്‍ത്തമാനം പറഞ്ഞതിനു പേരെഴുതിയതിനെത്തുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തിനു കാരണമെന്ന് പ്രതിയായ വിദ്യാര്‍ഥി പോലീസിനോട് പറഞ്ഞു. ഈ വര്‍ഷത്തെ അവധിക്കാലക്ലാസ് തുടങ്ങിയ തിങ്കളാഴ്ചതന്നെയാണ് മുന്‍ തീരുമാനപ്രകാരം സഹപാഠിയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു കൊലപാതകം. സംഭവത്തിനുശേഷം എടത്വപള്ളിപരിസരത്തും കരുവാറ്റയിലും കറങ്ങി കാഞ്ഞങ്ങാട്ടുപോകാന്‍തീവണ്ടികാത്തു നില്കുമ്പോഴാണ് കുട്ടിക്കുറ്റവാളി പോലീസ് വലയിലായത്. പിടിയിലായ വിദ്യാര്‍ഥിയെ ബുധനാഴ്ച ആലപ്പുഴ ജുവനൈല്‍ ബോര്‍ഡിനു മുമ്പാകെ ഹാജരാക്കും. ലെജിന്‍ വര്‍ഗീസിന്റെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് സംസ്‌കരിച്ചു. 

സംഭവത്തെപ്പറ്റി പോലീസ് വിശദികരണം ഇങ്ങനെ: കഴിഞ്ഞവര്‍ഷം ഒമ്പതാം ക്ലാസ് ലീഡറായിരുന്നു പോലീസ് പിടിയിലായ വിദ്യാര്‍ഥി. ക്ലാസില്‍ ശബ്ദമുണ്ടാക്കിയതിന് ഇയാള്‍ ലെജിന്റെ പേരെഴുതി ടീച്ചര്‍ക്കു കൊടുത്തു. ഇതിന്റെ പേരില്‍ ലെജിന്‍ തന്നെ ഇടിച്ചതാണ് പ്രതികാരത്തിന് കാരണമായതെന്ന് പ്രതിപറഞ്ഞു. കഴിഞ്ഞവര്‍ഷം പ്രതികാരം ചെയ്യാന്‍ അവസരം കിട്ടിയില്ല. ഈ വര്‍ഷം അവധിക്കാല ക്ലാസ് തുടങ്ങിയദിവസം ക്ലാസ് വിട്ടപ്പോള്‍ മൂത്രമൊഴിക്കാനായി ലെജിന്‍ വര്‍ഗീസിനെ സ്‌കൂളിലെ കഞ്ഞിപ്പുരയ്ക്കു സമീപത്തേക്കു വിളിച്ചുകൊണ്ടുപോയി. സ്‌കൂള്‍ കെട്ടിടത്തിനും മതിലിനും ഇടയ്ക്കുള്ള ഇടുങ്ങിയ സ്ഥലത്തുവെച്ച് കൈപൂട്ടിട്ടുനിര്‍ത്തി കത്തികൊണ്ട് നെഞ്ചില്‍കുത്തി. ലെജിന്‍ തട്ടിയപ്പോള്‍ കുത്ത് കഴുത്തിനേറ്റു. പിന്നെ കഴുത്തിലും കുത്തി. ആദ്യകുത്തില്‍തന്നെ വീണുപോയ ലെജിന്റെ കഴുത്തിലും വയറിലും വീണ്ടും കുത്തി. പിന്നെ കഴുത്തറത്തു. സമീപത്തുകിടന്ന കരിങ്കല്ലുകൊണ്ട് ഒടുവില്‍ തലയിടിച്ചുതകര്‍ത്തു. കൈയില്‍ കരുതിയിരുന്ന കുപ്പിച്ചില്ലുകൊണ്ട് ശരീരമാകെ വരഞ്ഞുകീറി. 

കൃത്യത്തിനുശേഷം സ്‌കൂള്‍കോമ്പൗണ്ടിനുവെളിയിലേക്കിറങ്ങി സമീപത്തെ പള്ളിപ്പാലംതോട്ടില്‍ ചോരക്കറ കഴുകി വീട്ടിലേക്ക്‌പോയി. ഷര്‍ട്ടില്‍ ഉണ്ടായിരുന്ന ചോരപ്പാടുകള്‍ കണ്ടവീട്ടുകാരോട് കൈമുറിഞ്ഞതാണെന്നാണ് പറഞ്ഞത്. ഉടന്‍തന്നെ വീട്ടില്‍നിന്ന് പെരുന്നാള്‍ നടക്കുന്ന എടത്വാപള്ളിയിലേക്കുപോയി. അവിടെനിന്ന് കരുവാറ്റയിലും കറങ്ങി. ചൊവ്വാഴ്ച ചങ്ങനാശ്ശേരി റെയില്‍വെ സ്റ്റേഷനിലെത്തി കാഞ്ഞങ്ങാട്ടേക്ക് പോകാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. 

പ്രതിയുടെ അമ്മവീട് കാസര്‍കോട് പാണത്തൂരാണ്. അച്ഛന്‍ അമ്മയെ ഉപേക്ഷിച്ച് മുട്ടാറുള്ള മറ്റൊരു സ്ത്രീക്കൊപ്പമാണ് താമസിക്കുന്നത്. ഇത് ഇയാളുടെ നാലാമത്തെ ഭാര്യയാണ്. കാഞ്ഞങ്ങാട്ട് പഠിച്ചിരുന്ന പ്രതി എട്ടാംക്ലാസുമുതലാണ് മുട്ടാര്‍ സ്‌കൂളിലെത്തിയത്. ഇംഗ്ലീഷ് ചാനലുകളിലെ 'റാമ്പോ' സിനിമകളുടെ ആരാധകനാണ് പ്രതി. എതിരാളികളെ ആയുധമുപയോഗിച്ചും ഗറില്ല മുറയിലും കൊല്ലുന്നത് കാണുക ഈ കുട്ടിക്ക് ഹരമായിരുന്നു. കുപ്പിച്ചില്ലു തുണിയില്‍പൊതിഞ്ഞും കത്തി പാന്‍റിനടിയില്‍ ഒളിപ്പിച്ചും നടക്കുമായിരുന്നു. 

ലെജിനെ കൊലപ്പെടുത്താന്‍ രണ്ടുകത്തിയും തുണിയില്‍പൊതിഞ്ഞ കുപ്പിച്ചില്ലും കരുതിയിരുന്നു. ഒരു കത്തിയും കുപ്പിച്ചില്ലും മൃതദേഹത്തിനടുത്തുനിന്നു കണ്ടെത്തി. പോലീസ് പിടികൂടിയപ്പോള്‍ കൊലചെയ്യാനുപയോഗിച്ച മറ്റൊരു കത്തി പാന്‍റിനടിയില്‍ തിരുകി വച്ചിരുന്നു. ജാന്‍സിയാണ് കൊല്ലപ്പെട്ട ലെജിന്റെ അമ്മ. സഹോദരന്‍: ലിജു (എട്ടാം ക്ലാസ് വിദ്യാര്‍ഥി).

Newsletter