19February2012

You are here: Home Automotive ലോകത്തിലെ ഏറ്റവും വലിയ കാര്‍ ഷോറൂം

ലോകത്തിലെ ഏറ്റവും വലിയ കാര്‍ ഷോറൂം

200 അടി ഉയരമുള്ള രണ്ടു ടവറുകള്‍. ഓരോന്നിനും 20 നിലകള്‍. ഓരോ നിലയിലും 20 അറകള്‍. വൃത്താകൃതിയില്‍ നിര്‍മിച്ച ടവറിലെ ഓരോ മുറിയിലും കാറുകള്‍ നിരത്തിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കാര്‍ ഷോറൂമിന്റെ കഥയാണിത്. ജര്‍മനിയിലെ വോള്‍ഫ്‌സ്ബര്‍ഗില്‍ ഫോക്‌സ്‌വാഗണിന്റെ

പ്രധാന ഫാക്ടറിക്കു സമീപമുള്ള ഷോറൂമിനെ കുറിച്ചാണ് പറയുന്നത്. ഓട്ടോസ്റ്റാഡ്ത് എന്നാണ് ഷോറൂമിന്റെ പേര്. എന്നു വച്ചാല്‍ കാര്‍ സിറ്റിയെന്നര്‍ഥം.

ഫാക്ടറിയില്‍ നിന്ന് നിര്‍മിച്ച ഉടന്‍ ലൈസന്‍സ് പ്ലേറ്റുകള്‍ വരെ ഘടിപ്പിച്ചാണ് കാറുകള്‍ ഈ ഷോറൂമിലെത്തുന്നത്. ഭൂമിക്കടിയിലെ തുരങ്കത്തിലൂടെ രണ്ടു ടവറുകളെയും ഫാക്ടറിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതിലൂടെയുള്ള കണ്‍വേയര്‍ ബെല്‍ട്ടിലൂടെയാണ് കാറുകള്‍ ഷോറൂമിലെത്തുന്നത്. നടുവിലെ പില്ലറില്‍ ഘടിപ്പിച്ച യന്ത്രക്കൈയുടെ സഹായത്താലാണ് കാറുകള്‍ 20 നിലകളിലെയും അറകളില്‍ എത്തിക്കുന്നത്. സെക്കന്റില്‍ രണ്ടു മീറ്റര്‍ ഉയരുന്ന രീതിയിലാണ് ഇതിലെ സംവിധാനം.

ദിവസവും 600 കാറുകളാണ് ഇവിടെ നിന്നു വിതരണം ചെയ്യുന്നത്. ഓരോ ടവറിലും 400 കാറുകള്‍ വീതം പാര്‍ക്കു ചെയ്യാം. ഉപഭോക്താക്കള്‍ക്ക് തന്റെ കാര്‍ ഷോറൂമിലെത്തുന്നതും കൈവശമെത്തുന്നതും നോക്കി നിന്നു കാണാം. നിരത്തിലിറക്കുമ്പോഴും വാഹനം മറ്റാരെങ്കിലും ഓടിച്ചിരിക്കുമോ എന്ന ആശങ്ക വേണ്ട, ഓഡോ മീറ്ററില്‍ പൂജ്യമെന്ന് കാണിക്കുന്നത് പൂര്‍ണമായും വിശ്വസിക്കാം.

Newsletter