പെന്‍ഗ്വിന്റെ സെലിബ്രിറ്റി കാര്‍
- Last Updated on 16 February 2012
- Hits: 18
പ്രസിദ്ധീകരണ സ്ഥാപനമായ പെന്‍ഗ്വിന്‍ ബുക്‌സ് 25 ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഇതോടനുബന്ധിച്ച് കമ്പനി സെലിബ്രിറ്റി വാഹനമായി തിരഞ്ഞെടുത്തത് ഇന്ത്യന്‍ വാഹന ലോകത്തിന്റെ പ്രതീകമായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ അംബാസഡറാണ്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷമുള്ള ഇന്ത്യയിലെ
രണ്ടു പ്രതീകങ്ങളെന്ന രീതിയിലാണ് പെന്‍ഗ്വിന്‍ അംബാസഡര്‍ തിരഞ്ഞെടുത്തത്. ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് പെന്‍ഗ്വിന്‍ ഇന്ത്യയിലങ്ങോളമിങ്ങോളം സാഹിത്യ യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. പ്രത്യേകമായി തയാറാക്കിയ അംബാസഡര്‍ കാറിലാണ് യാത്ര. പെന്‍ഗ്വിന്റെ സ്ട്രിപ്പി ഡിസൈനില്‍ പെയിന്റ് ചെയ്ത് വശങ്ങളില്‍ 25 ലോഗോയും പതിപ്പിച്ചാണ് ഇതിനായി വാഹനം ഒരുക്കിയിരിക്കുന്നത്. പോപ്പുലര്‍ പെന്‍ഗ്വിന്‍സ് എന്ന പേരില്‍ കമ്പനിയുടെ പ്രസിദ്ധമായ ബുക്കുകളുടെ സീരീസുമായാണ് യാത്ര. രാജ്യത്തെ പ്രമുഖ ബുക്ക്‌ഷോപ്പുകളിലും സാഹിത്യോത്സവങ്ങളിലും വാഹനം എത്തിച്ചേരും.