14February2012

Breaking News
ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിയുടെ കാറില്‍ സ്‌ഫോടനം
ബ്രിട്ടീഷ് ഗായിക അഡെലിന് ആറ് ഗ്രാമി അവാര്‍ഡ്
പോലീസ് പിന്‍വാങ്ങി, വിളപ്പില്‍ശാലയില്‍ നിരോധനാജ്ഞ
ഗീലാനി കുറ്റക്കാരന്‍
ചൈനയ്‌ക്കെതിരെ ടിബറ്റില്‍ സംന്യാസിനിയുടെ ആത്മാഹുതി ശ്രമം
എയര്‍ഇന്ത്യാ അന്വേഷണം നടത്തേണ്ടതുണ്ടോ എന്ന് സി.ബി.ഐ. പരിശോധിക്കുന്നു
You are here: Home Automotive ട്യൂബ്‌ലെസ് ടയറുമായി പുതിയ ഡിയോ

ട്യൂബ്‌ലെസ് ടയറുമായി പുതിയ ഡിയോ

ന്യൂഡല്‍ഹി: നവീകരിച്ച ഡിയോ സ്‌കൂട്ടര്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ (എച്ച്.എം.എസ്.ഐ) ഇന്ത്യന്‍ വിപണിയിലിറക്കി. നവീന രൂപഭംഗിയും പുതിയ എന്‍ജിനുമായാണ് ഡ്യുയോ വിപണിയില്‍ എത്തിയത്. ട്യൂബ്‌ലെസ് ടയറുകളുള്ള ഇന്ത്യന്‍ വിപണിയിലെ ആദ്യ സ്‌കൂട്ടര്‍ എന്ന സവിശേഷതയും ഡിയോയ്ക്ക് സ്വന്തം. മികച്ച ബ്രേക്കിങ്ങും സ്‌റ്റെബിലിറ്റിയും ഉറപ്പുവരുത്താന്‍ കോംബി ബ്രേക്ക് എന്ന സംവിധാനവും ഹോണ്ട ഡിയോവില്‍ അവതരിപ്പിച്ചിട്ടുണ്ട്. ജനവരിയില്‍ നടന്ന ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഡിയോ പ്രദര്‍ശിപ്പിച്ചിരുന്നു.

ഹോണ്ടയുടെ ജനപ്രിയ സ്‌കൂട്ടറുകളായ ആക്ടിവ, ഏവിയേറ്റര്‍ എന്നിവയ്ക്ക് കരുത്ത് പകരുന്ന 110 സി.സി എന്‍ജിനാണ് പുതിയ ഡിയോവിലുള്ളത്. 7500 ആര്‍.പി.എമ്മില്‍ എട്ട് ബി.എച്ച്.പി കരുത്തും 5500 ആര്‍.പി.എമ്മില്‍ 0.88 കെ.ജി.എം ടോര്‍ക്കും പകരുന്നതാണ് എന്‍ജിന്‍. ലിറ്ററിന് 55 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ വാഗ്ദാനം. പഴയ ഡിയോ സ്‌കൂട്ടറിനെക്കാള്‍ 15 ശതമാനം അധിക മൈലേജാണിത്.

കാഴ്ചയിലും പുതിയ ഡിയോ അടിമുറി മാറിയിട്ടുണ്ട്. ഹെഡ് ലാമ്പുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ടെയ്ല്‍ ലാമ്പ് എന്നിവയെല്ലാം പുതിയത്. വര്‍ദ്ധിച്ച ലെഗ് സ്‌പെയ്‌സ്, വിശാലമായ സീറ്റുകള്‍ എന്നിവയും പുത്തന്‍ ഡിയോയുടെ സവിശേഷതകളാണ്. യുവാക്കളെയും യുവതികളെയും മുന്നില്‍ക്കണ്ടാണ് പുതിയ ഡിയോ രൂപകല്‍പ്പന ചെയ്തതെന്ന് എച്ച്.എം.എസ്.ഐ വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) എന്‍.കെ രത്തന്‍ പറഞ്ഞു. ഫിബ്രവരി അവസാനവാരം മുതല്‍ പുത്തന്‍ ഡിയോ വിപണിയില്‍ ലഭിക്കും. 42,362 രൂപയാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. അഞ്ചു നിറങ്ങളില്‍ ലഭിക്കും. സ്‌പോര്‍ട്‌സ് റെഡ്, മാറ്റ് ആക്‌സിസ് ഗ്രേ, പേള്‍ സണ്‍ബീം വൈറ്റ്, കാന്‍ഡി പാം ഗ്രീന്‍, ലെബ്ലോണ്‍ വൈലറ്റ് എന്നിവയാണ് നിറങ്ങള്‍.

Newsletter