പുതിയ ഡിസയര്‍ വിപണിയില്‍
- Last Updated on 05 February 2012
- Hits: 4
അടിസ്ഥാന വേരിയന്റായ എല്‍.എക്‌സ്.ഐയ്ക്ക് 4.79 ലക്ഷമാണ് എക്‌സ് ഷോറൂം വില. ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വേരിയന്റായ സഡ് എക്‌സ്.ഐയ്ക്ക് 6.19 ലക്ഷം എക്‌സ് ഷോറൂം വിലയുണ്ട്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനമുള്ളത് വി.എക്‌സ്.ഐ വേരിയന്റിലാണ്. 6.54 ലക്ഷമാണ് ഇതിന്റെ വില. ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച ഡിസയര്‍ കാറുകള്‍ക്ക് 5.80 ലക്ഷം മുതല്‍ 7.09 ലക്ഷം വരെയാണ് വില.
അടുത്തിടെ വിപണിയിലെത്തിയ പുതിയ സ്വിഫ്റ്റ് ഹാച്ച്ബാക്കിലെ എന്‍ജിനാണ് ഡിസയറിലും ഉള്ളത്. 86 ബി.എച്ച്.പി കരുത്ത് പകരുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 74 ബി.എച്ച്.പി കരുത്തുള്ള 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനും ഡിസയറിന് കരുത്ത് പകരും. പുത്തന്‍ കെ സീരീസ് പെട്രോള്‍ എന്‍ജിന്‍ രണ്ട് ബി.എച്ച്.പി അധിക കരുത്ത് പുത്തന്‍ ഡിസയറിന് നല്‍കും. ഉള്‍വശത്തും പുത്തന്‍ സ്വിഫ്റ്റിന്റെ സ്വാധീനം കണ്ടെത്താം. ബീജ്, ബ്ലാക്ക് നിറങ്ങളാണ് ഉള്‍വശത്തിനുള്ളത്. എന്‍ട്രി ലെവല്‍ സലൂണ്‍ വാങ്ങുന്നവരെയാണ് പുത്തന്‍ ഡിസയറിലൂടെ മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. ടാറ്റാ ഇന്‍ഡിഗോ സി.എസ്, ടൊയോട്ട എട്യോസ്, മഹീന്ദ്ര വേരിറ്റോ എന്നിവയോട് പുത്തന്‍ ഡിസയറിന് വിപണിയില്‍ മത്സരിക്കേണ്ടിവരും.