19February2012

You are here: Home Automotive ഷെവി ട്രെയില്‍ബ്ലേസര്‍ ഇന്ത്യയിലേക്ക്

ഷെവി ട്രെയില്‍ബ്ലേസര്‍ ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: ഷെവര്‍ലെയുടെ പുതിയ എസ്‌യുവി ട്രെയില്‍ബ്ലേസര്‍ ഇന്ത്യയിലെത്തിക്കുന്നതിന് നിര്‍മ്മാതാക്കള്‍ തയാറെടുക്കുന്നു. ടൊയോട്ട ഫൊര്‍ച്ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ മോഡലുകള്‍ക്ക് ശക്തമായ മത്സരം കാഴ്ച വയ്ക്കുകയാണ് ലക്ഷ്യം. തായ്‌ലന്‍ഡില്‍ നിര്‍മിച്ച പ്ലാറ്റ്‌ഫോമും

ഫ്രെയിമും ഇന്ത്യയിലെ ഹാലോള്‍ യൂണിറ്റില്‍ സംയോജിപ്പിക്കുന്നതിനാണ് ജനറല്‍ മോട്ടോഴ്‌സ് പദ്ധതിയിടുന്നത്. അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള വാഹന ബ്രാണ്ടാണ് ഷെവര്‍ലെ.

ജി.എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച എസ്‌യുവിയായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. കരുത്തുറ്റ ഡിസൈന്‍, രണ്ടായി തിരിഞ്ഞുള്ള വലിയ ഗ്രില്‍, കൂടുതല്‍ സ്ഥലസൗകര്യത്തോടെയുള്ള ഇന്റീരിയര്‍ എന്നിവ ഇതിന്റെ സവിശേഷതകളില്‍ ചിലതു മാത്രം. 180 ബിഎച്ച്പി കരുത്തില്‍ 2. 8 ലിറ്റര്‍ ഡീസല്‍ എന്‍ജിനോ 150 ബിഎച്ച്പി കരുത്തില്‍ 2. 5 ലിറ്റര്‍ ഡീസല്‍ എന്‍ജിനോ ആയിരിക്കും ഇന്ത്യയിലെത്തുന്ന ട്രെയില്‍ബ്ലേസറിനുണ്ടാവുക. വലുപ്പത്തിലും സ്‌പേസിലും കരുത്തിലും പെര്‍ഫോമന്‍സിലും മുന്നിട്ടു നില്‍ക്കുന്ന ട്രെയില്‍ബ്ലേസര്‍ വാഹനപ്രേമികള്‍ക്ക് ഹരമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 17 ലക്ഷം രൂപ മുതലാണ് വില പ്രതീക്ഷിക്കുന്നത്.

ഏഴുപേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന വാഹനമാണ് ട്രയില്‍ബ്ലേസര്‍. പിന്‍ ബമ്പറില്‍ ഘടിപപ്പിച്ചിട്ടുള്ള എക്‌സ്‌ഹോസ്റ്റ് പൈപ്പുകള്‍, മുന്നിലും പിന്നിലും എല്‍.ഇ.ഡി ലൈറ്റുകള്‍, 20 ഇഞ്ച് അലോയ് വീലുകള്‍, മിററില്‍ ഘടിപ്പിച്ചിട്ടുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയാണ് ട്രയില്‍ബ്ലേസറിന്റെ ആകര്‍ഷണങ്ങള്‍. വിപണിയിലെ കരുത്തന്മാരോട് മത്സരിക്കാന്‍ പോന്നവിധം ഓണ്‍ബോര്‍ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ക്ലൈമെറ്റ് കണ്‍ട്രോള്‍, പിന്‍സീറ്റ് യാത്രക്കാര്‍ക്കുവേണ്ടി ഓഡിയോ കണ്‍ട്രോള്‍ സ്വിച്ചുകള്‍, വൈദ്യുതികൊണ്ട് നിയന്ത്രിക്കാവുന്ന സീറ്റുകള്‍, ഡ്രൈവര്‍ സീറ്റ് മെമ്മറി, എയര്‍ബാഗുകള്‍ തുടങ്ങിയവയെല്ലാം ട്രയില്‍ബ്ലേസറിലുണ്ട്.

Newsletter