ഫിയറ്റ് കാറുകളുടെ വില്‍പ്പന ടാറ്റാ അവസാനിപ്പിച്ചു
- Last Updated on 03 May 2012
- Hits: 3
മുംബൈ: ഫിയറ്റ് കാറുകളുടെ വില്‍പ്പനയും സര്‍വീസും ഇന്ത്യയിലെ ടാറ്റാ മോട്ടോഴ്സ് അവസാനിപ്പിക്കുന്നു. ഇതുസംബന്ധിച്ച് 2007 ല്‍ ഉപ്പുവച്ച കരാര്‍ അവസാനിപ്പിക്കാന്‍ ഇരു കമ്പനികളും തീരുമാനിച്ചു. കാറുകളുടെയും എന്‍ജിനുകളുടെയും നിര്‍മ്മാണത്തിലുള്ള സഹകരണം ഇരുവരും തുടരും. ഫിയറ്റ് കാറുകള്‍ വിറ്റഴിക്കുന്നതിനും ഉടമകള്‍ക്ക് വില്‍പ്പനാനന്തര സേവനം
നല്‍കുന്നതിനും പുതിയ കമ്പനി രൂപവത്കരിക്കും. ഇന്ത്യയില്‍ ഫിയറ്റിന്റെ സാന്നിധ്യം ശക്തമാക്കാനാണിത്.
മഹാരാഷ്ട്രയിലെ രഞ്ജന്‍ഗാവിലുള്ള നിര്‍മ്മാണശാലയില്‍ ഫിയറ്റും ടാറ്റയും സംയുക്തമായി കാറുകളും എന്‍ജിനുകളും നിര്‍മ്മിക്കുന്നുണ്ട്. 1,90,000 കാറുകളും 3,37,000 എന്‍ജിനുകളും ഇതിനകം നിര്‍മ്മിച്ചു കഴിഞ്ഞു. ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരും. എന്നാല്‍ ഫിയറ്റ് കാറുകളുടെ വില്‍പ്പനയും സര്‍വിസും നടത്തിക ഇനി ഫിയറ്റിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള പുതിയ കമ്പനി ആയിരിക്കും.
ഫിയറ്റ്- ടാറ്റാ ഡീലര്ഷിപ്പുകള്വഴി ആയിരുന്നു 2007 മുതല്‍ ഇന്ത്യയില്‍ ഫിയറ്റ് കാറുകള്‍ വിറ്റഴിച്ചുവന്നത്. ടാറ്റയുടെ ജീവനക്കാര്‍ ആയിരുന്നു ഫിയറ്റ് കാറുകളുടെ വില്‍പ്പനയും സര്‍വീസും നടത്തിയിരുന്നത്. പുതിയ കമ്പനി 22 ഫിയറ്റ് ഷോറൂമുകള്‍ ആദ്യ ഘട്ടത്തില്‍ തുടങ്ങും. ഡീസര്ഷിപ്പ് ശ്രംഖല വികസിപ്പിക്കുമ്പോള്‍ നിലവിലുള്ള ഡീലര്‍മാര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ഫിയറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.