24May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ
You are here: Home Automotive ആസ്റ്റണ്‍ മാര്‍ട്ടിന്‍ രണ്ടാമത്തെ ഷോറൂം തുറന്നു

ആസ്റ്റണ്‍ മാര്‍ട്ടിന്‍ രണ്ടാമത്തെ ഷോറൂം തുറന്നു

ന്യൂഡല്‍ഹി: ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം ന്യൂഡല്‍ഹിയില്‍ തുറന്നു. തിരഞ്ഞെടുത്ത മോഡലുകള്‍ മാത്രമാവും ന്യൂഡല്‍ഹിയിലെ പുതിയ ഷോറൂമില്‍ വിറ്റഴിക്കുക. ഇന്ത്യയിലെ ആദ്യ ഷോറൂം ആസ്റ്റണ്‍ മാര്‍ട്ടിന്‍ പോയവര്‍ഷം മുംബൈയില്‍ തുറന്നിരുന്നു.

 

കാറുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലവും സര്‍വീസ് സെന്ററും ന്യൂഡല്‍ഹിയിലെ ഷോറൂമിനോട് അനുബന്ധിച്ച് ഉണ്ട്. 14 കാര്‍ മോഡലുകളാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്നത്. വി 12 വാന്റേജ്, വാന്റേജ് എസ് (കൂപെ, റോഡ്‌സ്റ്റര്‍), വി 8 വാന്റേജ് കൂപെ, വി 8 വാന്റേജ് റോഡ്‌സ്റ്റര്‍, ഡി.ബി 9 കൂപെ, ഡി.ബി 9 വോളന്റേ, ഡി.ബി.എസ് കൂപെ, ഡി.ബി.എസ് വോളന്റെ, റാപ്പൈഡ് തുടങ്ങിയവയാണ് ഇന്ത്യയിലുള്ള ആസ്റ്റണ്‍ മാര്‍ട്ടിനുകള്‍. ഷോറൂം ഉദ്ഘാടന ചടങ്ങില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഗ്ലോബല്‍ സെയില്‍സ് ഡയറക്ടര്‍ ആന്‍ഡി ഗൗതോര്‍പ്പ് പങ്കെടുത്തു.

Newsletter