മുഖം മിനുക്കിയ ഓഡി എ ഫോര്‍
- Last Updated on 04 May 2012
- Hits: 3
മുംബൈ: എ ഫോര്‍ സെഡാന്റെ നവീകരിച്ച വേരിയന്റ് ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയിലെ ഓഡിയുടെ ഏറ്റവും വില്‍പ്പനയുള്ളതും വില കുറഞ്ഞതുമായ കാറാണ് എ ഫോര്‍. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ ലഭിക്കുന്ന കാറിന്റെ വില 27.33 ലക്ഷം മുതലാണ്.
പഴയ എ ഫോറിനെക്കാള്‍ വലിപ്പം കൂടുതലുണ്ട് മുഖംമിനുക്കിയ കാറിന്. എല്‍.ഇ.ഡി ലാമ്പുകള്‍, മുന്‍ എയര്‍ഡാം, ഫോഗ് ലാമ്പുകള്‍, ടെയ്ല്‍ ലാമ്പ്, ട്വിന്‍ എക്‌സ്‌ഹോസ്റ്റ് എന്നിവയിലാണ് പുതുമകള്‍. ഇന്റീരിയറില്‍ കാര്യമായ മാറ്റമില്ല. എന്നാല്‍ സ്റ്റിയറിങ് വീല്‍, ഇഗ്നിഷന്‍ കീ, എ.സി, ഇന്‍ഫോടെയ്ന്‍മെന്റ്, പവര്‍ വിന്‍ഡോ എന്നിവയുടെ സ്വിച്ചുകള്‍ തുടങ്ങിയവയില്‍ നേരിയ പുതുമകള്‍ കണ്ടെത്താം.
2500 പുതിയ എ ഫോറുകള്‍ ഒരുവര്‍ഷം വിറ്റഴിക്കാനാണ് ഓഡി ലക്ഷ്യമിടുന്നതെന്ന് ഇന്ത്യ വിഭാഗം തലവന്‍ മൈക്കല്‍ പെര്‍സ്‌കെ പറഞ്ഞു. വിവിധ മോഡലുകളില്‍പ്പെട്ട 8000 കാറുകള്‍ വിറ്റഴിക്കാനും ഓഡിയ്ക്ക് പദ്ധതിയുണ്ട്. ഇന്ത്യയിലെ ഓഡി കാറുകളുടെ വില്‍പ്പനയില്‍ 43 ശതമാനവും എ ഫോറുകളാണ്. എ ഫോര്‍, എ സിക്‌സ്, എ സെവന്‍ സ്‌പോര്‍ട്‌സ് ബാക്ക്, എ 8 എല്‍, ക്യൂ ഫൈവ്, ക്യൂ സെവന്‍, ആര്‍ എസ് ഫൈവ് കൂപെ, എ ടി.ടി, സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ ആര്‍ എയ്റ്റ്്, ആര്‍ എയ്റ്റ് സ്‌പൈഡര്‍ എന്നീ മോഡലുകള്‍ ഓഡി ഇന്ത്യയില്‍ വിറ്റഴിക്കുന്നുണ്ട്.