ക്ലാസിക് ശ്രേണിയിലെ ബൈക്കുകള്‍ക്ക് വന്‍ ഡിമാന്‍ഡ്
- Last Updated on 21 April 2012
- Hits: 6
ചെന്നൈ: റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് ശ്രേണിയില്‍പ്പെട്ട പുതിയ ബൈക്കുകള്‍ക്ക് വന്‍ വില്‍പ്പന. ബുക്കുചെയ്തശേഷം ആറുമാസം മുതല്‍ ഒന്‍പത് മാസംവരെ കാത്തിരുന്നാണ് ഇപ്പോള്‍ ബുള്ളറ്റ് പ്രേമികള്‍ ബൈക്ക് സ്വന്തമാക്കുന്നത്. 2011 ല്‍ എന്‍ഫീല്‍ഡ് വിറ്റഴിച്ചത് 74,600 ബൈക്കുകള്‍. വില്‍പ്പനയില്‍ ഉണ്ടായ വര്‍ദ്ധന 40 ശതമാനം. ഡിമാന്‍ഡ് നേരിടാന്‍ ബൈക്ക്
നിര്‍മ്മാണം ഇരട്ടിയാക്കുകയല്ലാതെ മറ്റ് പോംവഴിയില്ലാത്ത അവസ്ഥ. 30 മില്യണ്‍ ഡോളര്‍ ചിലവഴിച്ച് ബൈക്ക് നിര്‍മ്മാണശാലയുടെ ശേഷി ഇരട്ടിയാക്കാന്‍ ഒരുങ്ങുകയാണ് ആംഗ്ലോ ഇന്ത്യന്‍ പാരമ്പര്യവുമായി 119 വര്‍ഷമായി വിപണിയിലുള്ള റോയല്‍ എന്‍ഫീല്‍ഡ്.
കാസ്റ്റ് അയണ്‍ എന്‍ജിന്‍ മാറ്റി പുതിയത് കൊണ്ടുവന്നതാണ് പുത്തന്‍തലമുറ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിച്ചതെന്ന് നിരീക്ഷകര്‍ കരുതുന്നു. മികച്ച ആക്‌സിലറേഷന്‍, മെച്ചപ്പെട്ട മൈലേജ് എന്നിവയാണ് പുതിയ എന്‍ജിന്റെ സവിശേഷതകള്‍. മലിനീകരണവും കുറവാണ്. ഒരു വര്‍ഷത്തിനകം പുതിയ പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ എന്‍ഫീല്‍ഡ് ബൈക്ക് ബുക്കുചെയ്യുന്നവരുടെ കാത്തിരിപ്പ് അവസാനിക്കുമെന്ന് സി.ഇ.ഒ വെങ്കി പദ്മനാഭന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.