മെക്‌സികോവില്‍ വഴിയരുകില്‍ 49 മൃതദേഹങ്ങള്‍ കണ്ടെത്തി
- Last Updated on 14 May 2012
- Hits: 7
മെക്‌സികോ സിറ്റി: മെക്‌സികോയിലെ സാന്‍ജുവാന നഗരത്തില്‍ ആറ് സ്ത്രീകളുടേതടക്കം 49 മൃതദേഹങ്ങള്‍ വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
യു.എസ് അതിര്‍ത്തി നഗരമായ സാന്‍ജുവാനയില്‍ മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന്
കരുതുന്നു.
ചിലമൃതദേഹങ്ങളില്‍ കുപ്രസിദ്ധ മയക്കുമരുന്ന് സംഘമായ സാന്റ മുര്‍തേയുടെ പേര് പച്ചകുത്തിയിരുന്നതായി പോലീസ് പറഞ്ഞു.
മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തിലേറെ പഴക്കമുണ്ട്. മറ്റെവിടെയോ നടന്ന ഏറ്റുമുട്ടലില്‍ മരിച്ചവരെ ഹൈവേയുടെ സമീപം ഉപേക്ഷിച്ചതാണെന്ന് പോലീസ് അറിയിച്ചു.