ലെനിന്റെ മൃതദേഹം സംസ്‌കരിക്കണമെന്ന് റഷ്യക്കാരില്‍ പാതിയും
- Last Updated on 15 June 2012
- Hits: 6
മോസ്‌കോ:സോവിയറ്റ് യൂണിയന്റെ കമ്യൂണിസ്റ്റ്‌നേതാവ് വ്‌ളാദിമിര്‍ ലെനിന്റെ മൃതദേഹം സംസ്‌കരിക്കണമെന്നാണ് റഷ്യന്‍ജനതയില്‍ പകുതിപ്പേരുടെയും ആഗ്രഹമെന്ന് അഭിപ്രായ വോട്ടെടുപ്പുഫലം
സൂപ്പര്‍ജോബ് ഡോട്ട് ആര്‍യു എന്ന വെബ്‌സൈറ്റാണ് സര്‍വ്വേ
നടത്തിയത്. 88 വര്‍ഷമായി റെഡ്‌സ്‌ക്വയറിലെ ശവക്കല്ലറയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടത് 48 ശതമാനം പേരാണ്. 26 ശതമാനം പേര്‍ അതിനെ എതിര്‍ത്തപ്പോള്‍ പത്തുശതമാനം പേര്‍ തീരുമാനമെടുത്തില്ല. 24 വയസ്സിനു താഴെയുള്ളവരും സംസ്‌കാരത്തിനെതിരെ രംഗത്തുവന്നുവെന്നതും ശ്രദ്ധേയമാണ്.
ലെനിന്റെ മൃതദേഹം സംസ്‌കരിക്കണമെന്നും ശവക്കല്ലറ മ്യൂസിയമാക്കി മാറ്റണമെന്നും പുതുതായി ചുമതലയേറ്റ സാംസ്‌കാരികവകുപ്പുമന്ത്രി വ്‌ളാദിമിര്‍ മെഡിന്‍സ്‌കി ആവശ്യപ്പെട്ട് നാലുദിവസം കഴിഞ്ഞാണ് സര്‍വ്വേഫലം പുറത്തുവരുന്നത്.
1991-ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതുമുതല്‍ ലെനിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്.