05July2012

You are here: Home World ചൈനീസ് വനിത ഇന്ന് ബഹിരാകാശത്തേക്ക്

ചൈനീസ് വനിത ഇന്ന് ബഹിരാകാശത്തേക്ക്

ബെയ്ജിങ്: ചൈനയുടെ ആദ്യത്തെ വനിതാ ബഹിരാകാശസഞ്ചാരി ശനിയാഴ്ച യാത്രതിരിക്കും. വ്യോമസേനാ പൈലറ്റായ ലിയു യങാണ് ഈ ബഹുമതിക്ക് അര്‍ഹയാകുക. ലിയു ഉള്‍പ്പെടെ മൂന്നുപേരാണ് ഷെന്‍സൗ-9 എന്ന ബഹിരാകാശവാഹനത്തില്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്നത്.

സ്ഥിരം ബഹിരാകാശനിലയം തയ്യാറാക്കുകയെന്ന ലക്ഷ്യത്തോടെ ചൈന നടത്തുന്ന ആദ്യത്തെ ബഹിരാകാശ യാത്രയാണിത്. ചൈന നേരത്തേ വിക്ഷേപിച്ച ടിയാങ്‌ഗോങ്-1 എന്ന ബഹിരാകാശകേന്ദ്രത്തില്‍ ഷെന്‍സൗ-9 ചെന്നെത്തും. ചൈനയിലെ വടക്കന്‍ ഗോബി മരുഭൂമിയിലുള്ള ജിയുഖ്വാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് മൂന്നംഗസംഘം യാത്രതിരിക്കുക.

പ്രാവുകളിടിച്ച വിമാനം സുരക്ഷിതമായി നിലത്തിറക്കി ലിയു നേരത്തെതന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 33-കാരിയായ ലിയു രണ്ട് കുട്ടികളുടെ അമ്മയാണ്. ഇതോടെ റഷ്യയ്ക്കും അമേരിക്കയ്ക്കുംപുറമേ സ്ത്രീകളെ ബഹിരാകാശത്തെത്തിക്കുന്ന മൂന്നാമത്തെ രാജ്യമായി ചൈന മാറും.

Newsletter