സൗദി കിരീടാവകാശി നയീഫ് രാജകുമാരന്‍ അന്തരിച്ചു
- Last Updated on 16 June 2012
- Hits: 27
റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശി നയീഫ് രാജകുമാരന്‍ (77) അന്തരിച്ചു. കഴിഞ്ഞ ഒരു മാസമായി വിദേശപര്യടനത്തിലായിരുന്നു. മരണവാര്‍ത്ത കൊട്ടാരം സ്ഥിരീകരിച്ചു. എന്നാല്‍, എവിടെ വെച്ചാണ് മരണം സംഭവിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.
കടുത്ത നിലപാടുകള്‍ക്ക് പേരുകേട്ട നയീഫ് സൗദിയുടെ ഉപപ്രധാനമന്ത്രിയായും ആഭ്യന്തരമന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അല്‍ ഖ്വായ്ദയ്‌ക്കെതിരായ നടപടികള്‍ക്ക് മുന്‍കൈയെടുത്തത് നയീഫ് രാജകുമാരന്‍ ആയിരുന്നു.
സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസിന്റെ നിര്യാണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് നയീഫിനെ കിരീടാവകാശിയായി അവരോധിച്ചത്. പ്രതിരോധമന്ത്രിയും മുന്‍ റിയാദ് ഗവര്‍ണറുമായ നയീഫിന്റെ ഇളയ സഹോദരന്‍ സല്‍മാനായിരിക്കും അടുത്ത കിരീടാവകാശിയെന്ന് കരുതുന്നു.