13May2012

Breaking News
സെക്രട്ടറിയുടേത് മാത്രമല്ല പാര്‍ട്ടി നിലപാട്: വി.എസ്‌
ഇന്ത്യയില്‍ 9.55 ലക്ഷം നഴ്‌സുമാര്‍ കുറവ്
പൈലറ്റുമാരുടെ സമരം 16 വിമാനങ്ങള്‍ റദ്ദാക്കി
രാഷ്ട്രീയ കൊലപാതകങ്ങള്‍ സി.ബി.ഐ അന്വേഷിക്കണം: വേണുഗോപാല്‍
ജവാന്മാരും ഓഫീസര്‍മാരും തമ്മില്‍ കൂട്ടത്തല്ല്
You are here: Home NRI ഭാര്യയെ തല്ലി; ശിക്ഷ ഖുര്‍ആന്‍ മനഃപാഠമാക്കല്‍

ഭാര്യയെ തല്ലി; ശിക്ഷ ഖുര്‍ആന്‍ മനഃപാഠമാക്കല്‍

ജിസാന്‍ (സൗദി അറേബ്യ); ഭാര്യയെ തല്ലി പരിക്കേല്പിച്ച ഭര്‍ത്താവ് ഖുര്‍ആനില്‍നിന്ന് മൂന്ന് അധ്യായങ്ങളും 100 നബി വചനങ്ങളും മനഃപാഠമാക്കാന്‍ സൗദി ശരീഅത്ത് കോടതി വിധിച്ചു.
ഇതിനു പുറമെ ഇസ്‌ലാമിക ശരി അത്ത് പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ വായിക്കാനും 7000 റിയാല്‍ ഭാര്യയ്ക്ക് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

കോടതിയുടെ ആറു മാസത്തെ നിരീക്ഷണത്തിലാകും ഭര്‍ത്താവ്. ഇനിയും ഉപദ്രവിച്ചാല്‍ കൂടുതല്‍ ശിക്ഷ നല്‍കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ബന്ധുവീട്ടില്‍ പോകുന്നതിനെച്ചൊല്ലിയാണ് ഭാര്യയും ഭര്‍ത്താവും തര്‍ക്കം തുടങ്ങിയത്. ഒടുവില്‍ ഇത് തല്ലില്‍ കലാശിക്കുകയായിരുന്നു. 
മൂക്കു മുറിയുന്നതുവരെ ഭര്‍ത്താവ് അടിച്ചതോടെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. ആസ്പത്രിയില്‍ എത്തിയതോടെ അധികൃതര്‍ പോലീസിനെ അറിയിച്ചു. അന്വേഷണത്തില്‍ ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഭാര്യയെ തല്ലാന്‍ ഒരു ഭര്‍ത്താവിനും അവകാശമില്ലെന്ന് കോടതി ഓര്‍മിപ്പിച്ചു. വായിക്കാന്‍ കല്പിച്ച ശരിഅത്ത് പുസ്തകങ്ങള്‍ സംബന്ധിച്ച് പരീക്ഷ നടത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Newsletter