24May2012

Breaking News
ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ 31 വരെ
ഇന്ന് ഹര്‍ത്താല്‍
അമേരിക്കന്‍ വിമാനഭാഗങ്ങളില്‍ ചൈനീസ് വ്യാജന്‍
ഉസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33വര്‍ഷം തടവ്
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
You are here: Home NRI വടകരോത്സവം ശ്രദ്ധേയമായി

വടകരോത്സവം ശ്രദ്ധേയമായി

അബുദാബി: വടകര എന്‍.ആര്‍.ഐ. ഫോറം അബുദാബിയില്‍ നടത്തിയ വടകരോത്സവത്തില്‍ വടക്കേമലബാറിലെ തെയ്യക്കോലം ഉറഞ്ഞാടി. വടകര എന്‍.ആര്‍.ഐ. ഫോറത്തിന്റെ പത്താംവാര്‍ഷികത്തോടനുബന്ധിച്ചാണ് അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ 'വടകരോത്സവം' അരങ്ങേറിയത്. 

ഒരു മണിക്കൂറോളം ചെണ്ടമേളവും ദൃശ്യഭംഗിയോടെ തെയ്യവും ഉറഞ്ഞാടിയ വേദിയില്‍ ഒഞ്ചിയം പ്രഭാകരനും സംഘവും അവതരിപ്പിച്ച വടക്കന്‍പാട്ടും കലാസ്വാദകര്‍ക്ക് നവ്യാനുഭവമായി. വടക്കന്‍പാട്ടിലെ ശ്രദ്ധേയമായ 'കുണിത്താലു' എന്ന കഥയാണ് ഒഞ്ചിയം പ്രഭാകരന്‍ കഥാപ്രസംഗമായി അവതരിപ്പിച്ചത്. 

തുടര്‍ന്ന് കൈതപ്രം ദീപാങ്കുരന്‍, സായിബാലന്‍, അഭിരാമി തുടങ്ങിയവര്‍ ഗാനമേളയ്ക്ക് നേതൃത്വം നല്‍കി.സാംസ്‌കാരിക സമ്മേളനം ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. വടകര എന്‍.ആര്‍.ഐ. ഫോറം നടത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളെയും ടി.എന്‍. പ്രതാപന്‍ പ്രശംസിച്ചു. എന്‍.ആര്‍.ഐ. ഫോറം പ്രസിഡന്റ് ഇബ്രാഹിം ബഷീര്‍ അധ്യക്ഷനായി.

പി.എം. ജേക്കബ്, മനോജ് പുഷ്‌കര്‍, കെ.ബി. മുരളി എന്നിവര്‍ പ്രസംഗിച്ചു. ബാബു വടകര സ്വാഗതവും എന്‍. കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു. 

Newsletter