വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് 2012
- Last Updated on 04 May 2012
- Hits: 9
ഡാലസ്:മെയ് 25 മുതല്‍ 28 വരെ പ്ലാനോ ലെഗസിമാരിയറ്റില്‍ അരങ്ങേറുന്ന വേള്‍ഡ് മലയാളികൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി കമ്മിറ്റി അറിയിച്ചു. കേന്ദ്രമന്ത്രി വയലാര്‍ രവി, കേരളാ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് നോര്‍ക്കാ വകുപ്പ് മന്ത്രി കെ.സി.ജോര്‍ജ് എന്നിവരോടൊപ്പം എം.എ.ബേബി എംഎല്‍എ യും കോണ്‍ഫറന്‍സില്‍
അതിഥികളായി പങ്കെടുത്തു. നൃത്ത സംഗീത മത്സരങ്ങളുടെ ഫൈനലുകളും മിസ്സ് ഡബ്ല്യു എം.സി മത്സരവും കോണ്‍ഫറന്‍സിനോടനുബന്ധിച്ചു നടക്കും. സമീപവാസികള്‍ക്കായി അമേരിക്കന്‍ ത്രില്ലര്‍ മെഗാഷോയും ഡിന്നര്‍ നൈറ്റും ക്രമീകരിച്ചിട്ടുണ്ട്. വ്യവസായ സ്ഥാപനങ്ങള്‍ക്കായി ബിസിനസ് എക്‌സപോയും പ്രദര്‍ശന സൗകര്യവും ഒരുക്കിയിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക്വെബ്‌സൈറ്റ് - www.wmcglobal2012.org