24May2012

Breaking News
ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ 31 വരെ
ഇന്ന് ഹര്‍ത്താല്‍
അമേരിക്കന്‍ വിമാനഭാഗങ്ങളില്‍ ചൈനീസ് വ്യാജന്‍
ഉസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33വര്‍ഷം തടവ്
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
You are here: Home NRI നാട്ടുകാഴ്ചകള്‍ ഒരുക്കി വടകര മഹോത്സവം ശ്രദ്ധേയമായി

നാട്ടുകാഴ്ചകള്‍ ഒരുക്കി വടകര മഹോത്സവം ശ്രദ്ധേയമായി

അബുദാബി: കേരള സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ തട്ടുകടകളില്‍ നിരന്ന വിഭവങ്ങള്‍ കണ്ട് അബുദാബിയിലെ മലയാളി സമൂഹം വിസ്മയ ഭരിതരായി. മുട്ടമാല, പിഞ്ഞാണത്തപ്പം, കലത്തപ്പം, കുഞ്ഞിപ്പത്തല്‍, ചീരോക്കഞ്ഞി, ഉന്നക്കായ, ചട്ടിപ്പത്തിരി, കോഴിയട, കൊഴുക്കട്ട, ഏലാഞ്ചി, പോള, റൊട്ടിനിറച്ചത്, കടലപ്പത്തിരി, മത്തിഅച്ചാര്‍, പിലായില, മുട്ടസുറുക്ക, പത്തല്‍, പൊട്ട്യാപ്പം, അച്ചപ്പം,

ബിണ്ടി തുടങ്ങിയ വിഭവങ്ങളും പലതരം പായസങ്ങളും ഇറച്ചിക്കറികളും കൊതിയൂറുന്ന കാഴ്ചകളായി തട്ടില്‍ നിരന്നു. മറ്റൊരു വശത്ത് ഗ്രാമീണമായ കാഴ്ചവസ്തുക്കള്‍. പാനൂസ്, തഴപ്പായ, കിണ്ടി, കോളാമ്പി, ജസ്തിരിപ്പെട്ടി, കിണ്ണം, ഉലക്ക, ഉരല്‍, കുഴിഅമ്മി, മുളനാഴി,അപ്പച്ചട്ടി, കടകോല്, മുളപുട്ടുകുറ്റി, ഭരണി, നിലോതിക്ക, തള, തെരുവ, കലപ്പ, ഉറി, വട്ടക്കിണര്‍...നഗരങ്ങളില്‍ ജീവിക്കുന്ന പുതിയ തലമുറയ്ക്ക് ഇതെല്ലാം കൗതുകക്കാഴ്ചകളാണ്.

വടകര എന്‍.ആര്‍.ഐ. ഫോറം അബുദാബിയില്‍ സംഘടിപ്പിച്ച വടകര മഹോത്സവത്തിന്റെ ദൃശ്യങ്ങള്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഗൃഹാതുരസ്മരണകളാണ്. വടകരയിലെ മങ്കമാര്‍ തട്ടുകളില്‍ നാടന്‍ പലഹാരങ്ങള്‍ വിളമ്പുമ്പോള്‍ സ്റ്റേജില്‍ കടത്തനാടന്‍ കളരിപ്പയറ്റും, ദഫ്മുട്ടും നാടന്‍ പാട്ടും അരങ്ങുതകര്‍ക്കുകയായിരുന്നു. അബുദാബിയിലെ വടകര എന്‍.ആര്‍.ഐ. ഫോറം വടകരക്കാര്‍ക്കു മാത്രം സാധിക്കുന്ന നാട്ടുകാഴ്ചകളാണ് അബുദാബിയില്‍ ഒരുക്കിയത്. അബുദബി കേരള സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ ഗ്രാമീണ മേളയ്ക്ക് വടകര എന്‍.ആര്‍.ഐ. ഫോറം പ്രസിഡന്റ് ഇബ്രാഹിം ബഷീര്‍, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ബാബുവടകര, ജനറല്‍ കണ്‍വീനര്‍ എന്‍.കുഞ്ഞഹമ്മദ്, ജന.സെക്രട്ടറി വി.പി.കെ.അബ്ദുള്ള, ട്രഷറര്‍ പി.മനോജ് തുടങ്ങിയവര്‍ നേതൃത്വം നല്കി. 

Newsletter