ദുബായ്: യുവകലാസാഹിതി അല്ക്ക്വുസ് യൂണിറ്റ് തുടങ്ങി
- Last Updated on 07 May 2012
- Hits: 3
യുവകലാസാഹിതി അല്ക്ക്വുസ് യൂണിറ്റ് രൂപീകരിച്ചു. മെയ് 4-ന് അല്ക്ക്വൂസില്‍ ചേര്‍ന്ന രൂപീകരണ യോഗം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് പി.എന്‍.വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ദുബായ് യൂണിറ്റ് സെക്രട്ടറി അഭിലാഷ്.വി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് വിത്സണ്‍ തോമസ്, ഷാര്‍ജ യൂണിറ്റ് പ്രസിഡന്റ് കെ.സുനില്‍രാജ്, സെന്‍ട്രല്‍ കമ്മറ്റി അംഗം സത്യന്‍ മാറഞ്ചേരി, ദുബായ് യൂണിറ്റ് പ്രസിഡന്റ് ജലീല്‍ പാലോത്തു എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
ഭാരവാഹികളായി നൗഷാദ് പുലാമന്തോള്‍ (പ്രസിഡന്റ്), വിനീത് വെളിയങ്കോട് (വൈസ് പ്രസിഡന്റ്), അനീഷ് നിലമേല്‍ (സെക്രട്ടറി), ഉദയന്‍ വെങ്ങിടങ്ങ് (ജോയിന്റ് സെക്രട്ടറി), അര്‍ഷാദ് പത്തനാപുരം (ഖജാന്‍ജി) എന്നിവരടക്കം പതിനൊന്നംഗ എക്‌സിക്യുട്ടീവിനെ തിരഞ്ഞെടുത്തു. അനീഷ് നിലമേല്‍ സ്വാഗതവും നൗഷാദ് പുലാമന്തോള്‍ നന്ദിയും ആശംസിച്ചു.