മാം മീഡിയ അവാര്‍ഡ് സുനില്‍ ട്രൈസ്റ്റാറിന്
- Last Updated on 09 May 2012
- Hits: 3
വാഷിങ്ടണ്‍: മലയാളി അസോസിയേഷന് ഓഫ് മെരിലാന്‍ഡിന്റെ (മാം) ' അച്ചീവ് മെന്റ് അവാര്‍ഡ് ഫോര്‍ ഇന്നൊവേഷന് ഇന്‍ വിഷ്വല്‍ മീഡിയ' അവാര്‍ഡ് സുനില്‍ ട്രൈസ്റ്റാറിന്.
ടെലിവിഷന്‍ മാധ്യമരംഗത്തെ പത്തുവര്‍ഷത്തെ സേവനവും പ്രവാസി മലയാളി ചാനലായ മലയാളം ടെലിവിഷന്റെ തുടക്കപ്രവര്ത്തനങ്ങള്ക്ക് നേതൃത്വം
നല്കിയതും പരിഗണിച്ചാണ് അവാര്‍ഡെന്ന് ചെയര്മാന് ജോസഫ് പോത്തന് അറിയിച്ചു.
സുനിലിന്റെ ' അമേരിക്ക ടുഡേ, യു.എസ് വീക്കിലി റൗണ്ടപ്പ് ' എന്നീ പരിപാടികള്‍ക്ക് ഫ്രെയിം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.