സഞ്ചാരികളെ ലക്ഷ്യമിട്ട് കേരളം സൗദിയില്‍ റോഡ്‌ഷോകള്‍ നടത്തുന്നു
- Last Updated on 05 May 2012
- Hits: 5
തിരുവനന്തപുരം: വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് കേരളം സൗദിയില്‍ റോഡ്‌ഷോ നടത്തുന്നു.മെയില്‍ സൗദി അറേബ്യയില്‍ മൂന്ന് റോഡ് ഷോകള്‍ നടത്തും. തുറമുഖ നഗരമായ ജിദ്ദയില്‍ മെയ് ആറിനും തലസ്ഥാനമായ റിയാദില്‍ ഏഴിനും പ്രമുഖ നഗരമായ ദമാമില്‍ എട്ടിനുമായിരിക്കും റോഡ്‌ഷോകള്‍. ടൂറിസം വകുപ്പുമന്ത്രി എ.പി. അനില്‍കുമാര്‍ റോഡ്‌ഷോകള്‍ നയിക്കും.
ലോകത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഗള്‍ഫില്‍നിന്നുള്ളവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നത് കണക്കിലെടുത്താണ് കേരളം ഈ വിപണി ലക്ഷ്യമിടുന്നത്. സൗദിയാണ് ഇക്കാര്യത്തില്‍ മുന്നിലെന്ന് മന്ത്രി അനില്‍കുമാര്‍ പറഞ്ഞു. ചരിത്രം നോക്കുകയാണെങ്കില്‍ കേരളവും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ പരമ്പരാഗതമായ ബന്ധങ്ങളുണ്ട്. അതുകൊണ്ടുതന്നെ കേരളം ആ രാജ്യങ്ങള്‍ക്ക് പ്രത്യേകിച്ച് സൗദി അറേബ്യയ്ക്ക് സ്വാഭാവിക ലക്ഷ്യസ്ഥാനമാണ് - അദ്ദേഹം ചൂണ്ടിക്കാട്ടി.കഴിഞ്ഞ വര്‍ഷം ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് 90 ലക്ഷം വിനോദസഞ്ചാരികളാണ് വിദേശത്തേക്ക് പോയത്. 2020 ആകുമ്പോഴേക്ക് ഇത് മൂന്നരക്കോടിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതില്‍ 40 ശതമാനവും സൗദി അറേബ്യയില്‍ നിന്നുള്ളവരാണ്. യു.എ.ഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍. ഇവര്‍ ലക്ഷ്യമിടുന്ന പ്രധാന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്.വരുംവര്‍ഷങ്ങളില്‍ ഗള്‍ഫ് സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കേരളം പ്രതീക്ഷിക്കുന്നതെന്നതുകൊണ്ടും കേരളം അവരുടെ പ്രിയപ്പെട്ട ലക്ഷ്യങ്ങളിലൊന്നായതുകൊണ്ടും സൗദി അറേബ്യ കേരളത്തിന്റെ പ്രധാനപ്പെട്ട വിപണികളിലൊന്നായിരിക്കുമെന്ന് കേരള ടൂറിസം സെക്രട്ടറി ടി.കെ. മനോജ്കുമാര്‍ പറഞ്ഞു.മൂന്ന് നഗരങ്ങളിലെയും റോഡ്‌ഷോകളില്‍ സൗദിയിലെ അന്‍പത് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വീതം പങ്കെടുക്കും. ടൂര്‍ ഓപ്പറേറ്റര്‍മാരുമായി ഇവര്‍ ബിസിനസ് കരാറുകളിലേര്‍പ്പെടുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍തന്നെ കേരളത്തിലേക്ക് ഗള്‍ഫ് സ്വദേശികളുടെ ഒഴുക്കുണ്ടെന്നും ഇവിടത്തെ കമനീയമായ കായലുകളും ബീച്ചുകളും ശാന്തമായ മലയോരങ്ങളുമാണ് ഗള്‍ഫിലുള്ളവര്‍ ഇഷ്ടപ്പെടുന്നതെന്നും കേരളാ ടൂറിസം ഡയറക്ടര്‍ റാണിജോര്‍ജ് പറഞ്ഞു.കേരളത്തിന്റെ മണ്‍സൂണ്‍ ടൂറിസവും ആയുര്‍വേദവും അടുത്തകാലത്തായി നിരവധി അറേബ്യന്‍ യാത്രക്കാരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നുണ്ട്. മെഡിക്കല്‍ ടൂറിസത്തിലും ആരോഗ്യശീലങ്ങളിലും കേരളം പ്രത്യേകം ശ്രദ്ധിക്കുന്നതുകൊണ്ടും ഇതില്‍ സൗദികള്‍ക്ക് പ്രത്യേകിച്ച് താത്പര്യമുള്ളതുകൊണ്ടുമാണ് കേരളം അവര്‍ക്ക് പ്രിയപ്പെട്ടതാകാന്‍ സാധ്യതയേറുന്നത്.