ചാവേര്‍ ബോംബ് സ്‌ഫോടനം: ഇറാഖില്‍ 16പേര്‍ കൊല്ലപ്പെട്ടു
- Last Updated on 20 February 2012
- Hits: 1
ബാഗ്ദാദ്: കിഴക്കന്‍ ബാഗ്ദാദില്‍ നാഷണല്‍ പോലീസ് അക്കാദമിക്കടുത്ത് നടന്ന ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 16പേര്‍ കൊല്ലപ്പെട്ടു, 26പേര്‍ക്ക് പരിക്കേറ്റു. പോലീസില്‍ ചേരാന്‍ അപേക്ഷ നല്‍കാനെത്തിയ യുവാക്കളാണ് മരിച്ചവരിലേറെയും. ഉദ്യോഗാര്‍ഥികള്‍ കേന്ദ്രത്തില്‍ നിന്ന് പുറത്തേക്ക്
നീങ്ങുമ്പോഴാണ് കാറിലെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ചത്. ഇറാഖിന്റെ മറ്റിടങ്ങളില്‍ നടന്ന വ്യത്യസ്ത അക്രമങ്ങളില്‍ നാലു സ്ത്രീകളുള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഒരു പോലീസുകാരനും പോലീസിന് വിവരം നല്‍കുന്ന നാലുപേരും ഉള്‍പ്പെടും.