22February2012

Breaking News
വെടിവെപ്പ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്ത്: ഇറ്റലി
വെടിവെപ്പ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്ത്: ഇറ്റലി
മുംബൈ ആക്രമണം: ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കും
പിറവം തിരഞ്ഞെടുപ്പ് 17ലേക്ക് മാറ്റണം: രാഷ്ട്രീയ പാര്‍ട്ടികള്‍
നഗ്‌നനൃത്തം; പോലീസുകാരന്‍ അറസ്റ്റില്‍
നയതന്ത്ര സമ്മര്‍ദം ശക്തമാക്കി ഇറ്റലി; വഴങ്ങാതെ ഇന്ത്യ
ജാതിപ്പേര് വിളിച്ചാക്ഷേപിച്ചു; ഗുജറാത്ത് വി.സി അറസ്റ്റില്‍
പെന്‍റാവാലന്‍റ് വാക്‌സിന്‍: സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി
രഹസ്യരേഖാ വിവാദം: ഇജാസ് ഇന്ന് മൊഴി നല്‍കും
You are here: Home World മെക്‌സികോയില്‍ ജയില്‍ കലാപം: 38 മരണം

മെക്‌സികോയില്‍ ജയില്‍ കലാപം: 38 മരണം

മെക്‌സികോ സിറ്റി: ന്യൂവോ ലിയോണിലെ അപോദക ജയിലിലുണ്ടായ കലാപത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ മരണം 44 കവിഞ്ഞതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു സംഘര്‍ഷം. ജയിലിലെ സംഘര്‍ഷത്തിന് ഇടയാക്കിയ പ്രകോപനം എന്തായിരുന്നുവെന്ന് അറിയില്ലെന്ന് സര്‍ക്കാര്‍ സുരക്ഷാ വക്താവ് ജോര്‍ജ് ഡൊമൈന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നിരവധി സെല്ലുകള്‍ക്ക് കലാപകാരികള്‍ തീവെച്ചു. സംഘര്‍ഷം നിയന്ത്രണവിധേയമാക്കിയശേഷം നടത്തിയ പരിശോധനയില്‍ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയില്‍ മെക്‌സികോയിലെ താമൗലിപാസ് ജയിലിലെ കലാപത്തില്‍ 31 പേരും ഒക്ടോബറിലും കാദറെയ്ത ജയിലില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഏഴുപേരും കൊല്ലപ്പെട്ടിരുന്നു.

Newsletter