മനുഷ്യക്കടത്ത്: 25 പെണ്‍കുട്ടികളെ രക്ഷിച്ചു
- Last Updated on 14 February 2012
പാട്‌ന: ബീഹാറിലെ ആരാരിയ ജില്ലയില്‍ നേപ്പാള്‍ അതിര്‍ത്തിഗ്രാമത്തില്‍ മനുഷ്യക്കടത്തുകാരില്‍ നിന്നും 25 പെണ്‍കുട്ടികളെ രക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 44 പേരെ പോലീസ് അറസ്റ്റുചെയ്തു.
ഇവിടെ നടക്കുന്ന 'ബീഹാര്‍ ഫെയറില്‍' നഗ്നനൃത്തം ചെയ്യിപ്പിക്കാനായി തട്ടിക്കൊണ്ടുവന്ന കുട്ടികളെയാണ് രക്ഷിച്ചത്. ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് നഗ്നനൃത്തം നടത്തിയിരുന്നതെന്ന് പോലീസ് സൂപ്രണ്ട് ഷിവദീപ് ലാന്‍ഡെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വന്‍മനുഷ്യക്കടത്ത് സംഘമാണ് പിടിയിലായത്. ബീഹാറില്‍ നിന്നും നേപ്പാളില്‍ നിന്നും തട്ടിക്കൊണ്ടുവന്നവരാണ് പെണ്‍കുട്ടികള്‍.