കൈ വെട്ടിയ കേസില്‍ ഒരാള്‍കൂടി പിടിയിലായി
- Last Updated on 17 February 2012
- Hits: 3
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ.ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസില്‍ ഒരാള്‍കൂടി പിടിയിലായി. തൊടുപുഴ സ്വദേശി തമര്‍ അഷറഫിനെയാണ് എന്‍.ഐ.എ നിര്‍ദ്ദേശപ്രകാരം പോലീസ് വ്യാഴാഴ്ച രാത്രി പിടികൂടിയത്. വിദേശത്തുനിന്ന് പ്രതിയെ
ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിച്ച ശേഷമായിരുന്നു അറസ്റ്റ്.
തമര്‍ അഷറഫ് അടക്കമുള്ള പ്രതികള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിലെ പ്രതികളായ ആറുപേരെക്കൂടി ഇനി പിടികൂടാനുണ്ട്. അവഹേളനപരമായ പരാമര്‍ശമുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനെയാണ് ഒരുസംഘം ആളുകള്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വെട്ടേറ്റ് അറ്റുപോയ കൈപ്പത്തി പിന്നീട് തുന്നിച്ചേര്‍ത്തു.