ബജറ്റ് അവതരണം പിറവം ഉപതിരഞ്ഞെടുപ്പിന് ശേഷം
- Last Updated on 17 February 2012
- Hits: 2
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പിറവം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മാര്‍ച്ച് 18 ന് ശേഷം അവതരിപ്പിക്കുമെന്ന് ധനമന്ത്രി കെ.എം മാണി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാനിച്ചാണ് ബജറ്റ് അവതരണം മാറ്റുന്നത്. മാര്‍ച്ച് ഒന്‍പതിന് ബജറ്റ് അവതരിപ്പിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
നിയമസഭാ സമ്മേളനം മാര്‍ച്ച് ഒന്നിനുതന്നെ തുടങ്ങും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് മാറ്റമുണ്ടാകില്ല. മന്ത്രിസഭായോഗം വീണ്ടും ചേര്‍ന്ന് പുതിയ ശുപാര്‍ശകള്‍ ഗവര്‍ണറെ അറിയിക്കുമെന്ന് ധനമന്ത്രി കെ.എം മാണി പത്രസമ്മേളനത്തില്‍ അറിയിച്ചു.